---
title: "പരിസ്ഥിതിയെ തകര്‍ക്കുന്നവരെ ജയിലിലടയ്ക്കണം, മുഖ്യമന്ത്രിക്ക് കത്തുകളുമായി വിദ്യാര്‍ത്ഥികള്‍"
english_title: "Students with letters to the Chief Minister demand that those who destroy the environment be jailed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/319841/students-with-letters-to-the-chief-minister-demand-that-those-who-destroy-the-environment-be-jailed"
published_at: "2025-10-10T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e8ec29f0b86_drew.JPG"
keywords: []
---

# പരിസ്ഥിതിയെ തകര്‍ക്കുന്നവരെ ജയിലിലടയ്ക്കണം, മുഖ്യമന്ത്രിക്ക് കത്തുകളുമായി വിദ്യാര്‍ത്ഥികള്‍

> **Lead Summary:** ചിങ്ങപുരം: പരിസ്ഥിതിയെ നശിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ലോക തപാല്‍ ദിനത്തില്‍ വന്മുകം -എളമ്പിലാട് എംഎല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ചിങ്ങപുരം പോസ്റ്റ് ഓഫീസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് കത്തുകളയച്ചു.

## Article Content

ചിങ്ങപുരം: പരിസ്ഥിതിയെ നശിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ലോക തപാല്‍ ദിനത്തില്‍ വന്മുകം -എളമ്പിലാട് എംഎല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ചിങ്ങപുരം പോസ്റ്റ് ഓഫീസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് കത്തുകളയച്ചു.

മൂന്ന്, നാല് ക്ലാസുകളിലെ പരിസര പഠനം പാഠഭാഗത്ത് പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ച നടന്നതിന്റെ അടിസ്ഥാനത്തില്‍ മനസ്സിലാക്കിയ, പ്രകൃതിയില്‍ മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടല്‍ മൂലമുണ്ടാകുന്ന കുന്നിടിക്കല്‍, വയല്‍ നികത്തല്‍, കാട് നശിപ്പിക്കല്‍, വിവിധ മാലിന്യ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുഖം നോക്കാതെ ശക്തമായ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് ഇത്തരക്കാരെ ജയിലിലടയ്ക്കണമെന്ന് കുട്ടികള്‍ കത്തിലൂടെ ചൂണ്ടിക്കാട്ടി.

കത്ത് പോസ്റ്റ് ചെയ്ത ശേഷം ചിങ്ങപുരം പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്റര്‍ വി.വി. സിനിയുമായി പോസ്റ്റ് ഓഫീസിലെ പ്രവര്‍ത്തനങ്ങളെ കുറിച്ച് കുട്ടികള്‍ സംവദിച്ചു. സ്‌കൂള്‍ ലീഡര്‍ എം.കെ. വേദ ആദ്യ കത്ത് പോസ്റ്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്തു.

സ്‌കൂള്‍ ഡെപ്യൂട്ടി ലീഡര്‍ സി.കെ. റയ്ഹാന്‍, എ.കെ. ത്രിജല്‍, എസ്. ആദിഷ്, മുഹമ്മദ് നഹ്യാന്‍, എസ്. അദ്വിത, പി. നൂറുല്‍ ഫിദ, പി.കെ. അബ്ദുറഹ്‌മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/319841/students-with-letters-to-the-chief-minister-demand-that-those-who-destroy-the-environment-be-jailed)