---
title: "എടവരാട് ചേനായില്‍ മുസ്ലിം ലീഗ് സമ്മേളനം സംഘടിപ്പിച്ചു "
english_title: "The Muslim League organized a conference at Edavarad Chennai"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/31987/the-muslim-league-organized-a-conference-at-edavarad-chennai"
published_at: "2022-03-15T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6230c8af7a2a2_vvvv - Copy (3) - Copy.JPG"
keywords: []
---

# എടവരാട് ചേനായില്‍ മുസ്ലിം ലീഗ് സമ്മേളനം സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര: **എടവരാട് ശാഖാ മുസ്ലിം ലീഗും ഒന്നാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയും സംയുക്തമായി എടവരാട് ചേനായില്‍ മുസ്ലിം ലീഗ് സമ്മേളനം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **എടവരാട് ശാഖാ മുസ്ലിം ലീഗും ഒന്നാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയും സംയുക്തമായി എടവരാട് ചേനായില്‍ മുസ്ലിം ലീഗ് സമ്മേളനം സംഘടിപ്പിച്ചു.

പേരാമ്പ്ര മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ആര്‍.കെ മുനീര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ വാളാഞ്ഞി ഇബ്രായി അദ്ധ്യക്ഷനായി.

സിദ്ദീഖലി രാങ്ങാട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി. മഹാരാഷ്ട്ര  മുസ്ലിം ലീഗ് ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട  സി.എച്ച് ഇബ്രായി കുട്ടിയെ ചടങ്ങില്‍ ആദരിച്ചു.

മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ടി. അഷ്‌റഫ്, പേരാമ്പ്ര ഗ്രാമ പഞ്ചായത്തംഗം റസ്മിന തങ്കേക്കണ്ടി, മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് എം.പി. സിറാജ്, ജനറല്‍ സെക്രട്ടരി ശിഹാബ് കന്നാട്ടി, മണ്ഡലം മുസ്ലിം ലീഗ് വൈ. പ്രസിഡണ്ട് ഒ.മമ്മു, കുഞ്ഞമ്മത് പേരാമ്പ്ര,

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പുതുക്കുടി അബ്ദുറഹ്മാന്‍, ജനറല്‍ സെക്രട്ടറി കെ.പി.റസാഖ്, ട്രഷറര്‍ വി.കെ.നാസര്‍, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ആര്‍.കെ.മുഹമ്മദ്, പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡണ്ട് കെ.പി.ജമീല, എടവരാട് ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ട് എം.എന്‍ അഹമദ്,

വാര്‍ഡ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി. സൂപ്പി മൗലവി, പഞ്ചായത്ത് എം.എസ്.എഫ് വൈ. പ്രസിഡണ്ട് ടി.എന്‍ ബാസിത്, കെ.എം.സി.സി നേതാക്കളായ വാളാഞ്ഞി അബ്ദു, കെ.പി. ഇസ്മായില്‍, സ്വാഗത സംഘം ട്രഷറര്‍ സി.പി.മൊയ്തു എന്നിവര്‍ സംസാരിച്ചു.

സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ടി.കെ.കുഞ്ഞമ്മത് ഫൈസി സ്വാഗതം പറഞ്ഞു. എടവരാട് ശാഖാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.സമീര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/31987/the-muslim-league-organized-a-conference-at-edavarad-chennai)