---
title: "സിപിഐഎം പ്രവര്‍ത്തകയുടെ വീടിന് നേരെ ആക്രമണം"
english_title: "Attack on the house of a CPI(M) worker at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/319928/attack-on-the-house-of-a-cpim-worker-at-perambra"
published_at: "2025-10-11T09:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e9d65491490_CHIL.JPG"
keywords: []
---

# സിപിഐഎം പ്രവര്‍ത്തകയുടെ വീടിന് നേരെ ആക്രമണം

> **Lead Summary:** പേരാമ്പ്ര : കല്ലോട് സിപിഐഎം പ്രവര്‍ത്തകയുടെ വീടിന് നേരെ അക്രമണം. ശ്രീകല സുകുമാരന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. അക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.

## Article Content

പേരാമ്പ്ര : കല്ലോട് സിപിഐഎം പ്രവര്‍ത്തകയുടെ വീടിന് നേരെ അക്രമണം. ശ്രീകല സുകുമാരന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. അക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.

പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമായാണ് ആക്രമണമെന്ന് സിപിഐ (എം) നേതൃത്വം ആരോപിച്ചു.

സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന് നേതൃത്വം നല്‍കിയവരെയും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും എത്രയും പെട്ടെന്ന് തിരിച്ചറിയണമെന്നും പേരാമ്പ്രയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സിപിഐ (എം) പ്രാദേശിക നേതാക്കള്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/319928/attack-on-the-house-of-a-cpim-worker-at-perambra)