---
title: "ഷാഫിക്കെതിരായ പൊലീസ് അതിക്രമം; ഐജി ഓഫീസ് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം"
english_title: "Police brutality against Shafique; clash at IG office during Congress march"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/319967/police-brutality-against-shafique-clash-at-ig-office-during-congress-march"
published_at: "2025-10-11T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e9f4d1c58be_DWQ.JPG"
keywords: []
---

# ഷാഫിക്കെതിരായ പൊലീസ് അതിക്രമം; ഐജി ഓഫീസ് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

> **Lead Summary:** കോഴിക്കോട് : ഷാഫി പറമ്പില്‍ എംപിക്കെതിരായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധം രൂക്ഷം. കോഴിക്കോട് ഐജി ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം.

## Article Content

കോഴിക്കോട് : ഷാഫി പറമ്പില്‍ എംപിക്കെതിരായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധം രൂക്ഷം. കോഴിക്കോട് ഐജി ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം.

പൊലീസും പ്രവര്‍ത്തകരുമായി ഉന്തുംതള്ളുമുണ്ടായി. പൊലീസിനെതിരെ മുദ്രാവാക്യം വിളികളുമായിട്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്.

അതേസമയം കേരളത്തിലെ പൊലീസ് ഒരു എംപിയെ തിരഞ്ഞ് പിടിച്ച് മര്‍ദിക്കുമെന്ന് ആരും കരുതുന്നില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. ഷാഫി പറമ്പിലിന് മര്‍ദ്ദനമേല്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് പ്രതികരണം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/319967/police-brutality-against-shafique-clash-at-ig-office-during-congress-march)