---
title: " കടിയങ്ങാട് കാറും ബസും കൂട്ടിയിടിച്ച് അപകടം"
english_title: "An accident occurred when a car and a bus collided at Kadiyangad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/320063/an-accident-occurred-when-a-car-and-a-bus-collided-at-kadiyangad"
published_at: "2025-10-11T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ea446290eb1_dsrt.JPG"
keywords: []
---

#  കടിയങ്ങാട് കാറും ബസും കൂട്ടിയിടിച്ച് അപകടം

> **Lead Summary:** **കടിയങ്ങാട് **: കടിയങ്ങാട് കാറും ബസും കൂട്ടിയിടിച്ച് അപകടം. കടിയങ്ങാട് പെട്രോള്‍ പമ്പിന് സമീപം ഇന്ന് വൈകുന്നേരം നാലുമണിയോടു കൂടിയാണ് അപകടം.

## Article Content

**കടിയങ്ങാട് **: കടിയങ്ങാട് കാറും ബസും കൂട്ടിയിടിച്ച് അപകടം. കടിയങ്ങാട് പെട്രോള്‍ പമ്പിന് സമീപം ഇന്ന് വൈകുന്നേരം നാലുമണിയോടു കൂടിയാണ് അപകടം.

കോഴിക്കോട് നിന്ന് കുറ്റ്യാടിയിലേക്ക് പോകുന്ന സീപേര്‍ള്‍ ബസും പേരാമ്പ്രയ്ക്ക് വരുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാറില്‍ ഉണ്ടായിരുന്നവര്‍ക്ക് നിസ്സാര പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. ബസിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/320063/an-accident-occurred-when-a-car-and-a-bus-collided-at-kadiyangad)