---
title: "പേരാമ്പ്രയില്‍ സംഘര്‍ഷങ്ങള്‍ ബോധപൂര്‍വ്വം സൃഷ്ടിച്ചതാണെന്ന് കെ.കെ രജീഷ്"
english_title: "K.K. Rajesh says that the clashes in Perambra were deliberately created"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/320087/kk-rajesh-says-that-the-clashes-in-perambra-were-deliberately-created"
published_at: "2025-10-11T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ea774cc2fa9_bjp.JPG"
keywords: []
---

# പേരാമ്പ്രയില്‍ സംഘര്‍ഷങ്ങള്‍ ബോധപൂര്‍വ്വം സൃഷ്ടിച്ചതാണെന്ന് കെ.കെ രജീഷ്

> **Lead Summary:** പേരാമ്പ്ര: പേരാമ്പ്രയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘര്‍ഷങ്ങള്‍ ബോധപൂര്‍വ്വം ഇടത് വലത് മുന്നണികള്‍ സൃഷ്ടിച്ചതാണെന്ന് ബിജെപി ജില്ല സെക്രട്ടറി കെ.കെ രജീഷ് കുറ്റപ്പെടുത്തി.

## Article Content

പേരാമ്പ്ര: പേരാമ്പ്രയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘര്‍ഷങ്ങള്‍ ബോധപൂര്‍വ്വം ഇടത് വലത് മുന്നണികള്‍ സൃഷ്ടിച്ചതാണെന്ന് ബിജെപി ജില്ല സെക്രട്ടറി കെ.കെ രജീഷ് കുറ്റപ്പെടുത്തി.

തദേശ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഭരണപരാജയം മറച്ച് വയ്ക്കാന്‍ ഇടത് മുന്നണിയും നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന പിഡന ആരോപണങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ യുഡിഎഫും നടത്തിയ ബോധപുര്‍വ്വമായ ശ്രമമാണ് പേരാമ്പ്രയില്‍ കണ്ടതെന്നും നാട്ടില്‍ സമാധാനം പുലരാന്‍ നേത്യത്വം നല്‍കേണ്ട ജനപ്രതിനിധികള്‍ തന്നെ ആക്രമത്തിന് നേതൃത്വം നല്‍കുന്നത് അപലപനിയമാണെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയിലെത്തിയാല്‍ സിപിഎം നേതാവ് എം.എ ബേബിക്കൊപ്പം വേദി പങ്കിടുന്ന ഷാഫി പറമ്പിലിന്റെ സിപിഎം വിരോധം പരിഹാസ്യമാണ്. ബോധപൂര്‍വ്വം കലാപം അഴിച്ച് വിട്ട് അരാജകത്യം സൃഷ്ടിക്കുന്നവര്‍ക്കെതിരെ ജനം ജാഗ്രത പാലിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറാകണമെന്നും കെ.കെ രജീഷ് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/320087/kk-rajesh-says-that-the-clashes-in-perambra-were-deliberately-created)