---
title: "ചങ്ങരോത്ത് വികസന മുന്നേറ്റ ജാഥക്ക് തുടക്കമായി"
english_title: "The Changaroth development progress march has begun"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/320101/the-changaroth-development-progress-march-has-begun"
published_at: "2025-10-11T22:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ea8cfa0ac0d_dewr.JPG"
keywords: []
---

# ചങ്ങരോത്ത് വികസന മുന്നേറ്റ ജാഥക്ക് തുടക്കമായി

> **Lead Summary:** **പാലേരി : **ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ കഴിഞ്ഞ 5 വര്‍ഷകാലത്തെ വികസന മുന്നേറ്റങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന വികസന മുന്നേറ്റ ജാഥക്ക് തുടക്കമായി.

## Article Content

**പാലേരി : **ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ കഴിഞ്ഞ 5 വര്‍ഷകാലത്തെ വികസന മുന്നേറ്റങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന വികസന മുന്നേറ്റ ജാഥക്ക് തുടക്കമായി.

മുന്നേറ്റം തുടരാന്‍ വീണ്ടും എല്‍ഡിഎഫ് എന്ന മുദ്രാവാക്യവുമായാണ് ഇടത് പക്ഷ ജനാധിപത്യമുന്നണി ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി ജാഥ സംഘടിപ്പിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വികസന മുന്നേറ്റ ജാഥ തോട്ടത്താം കണ്ടിയില്‍ സിപിഐ (എം) ജില്ലാ സിക്രട്ടരി യേറ്റ് അംഗം കെ.കെ. ദിനേശന്‍ ഉദ്ഘാടനം ചെയ്തു. എ.കെ.രഞ്ജിത് അധ്യക്ഷത വഹിച്ചു.

ജാഥാ ലീഡര്‍ ഉണ്ണി വേങ്ങേരി , സിപിഐ. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ആര്‍.ശശി, ജാഥാ ഡപ്യൂട്ടി ലീഡര്‍ ടി ഭാരതി, ജാഥാ പൈലറ്റ് ടി.ടി. കുഞ്ഞമ്മദ്, പി.എസ്. പ്രവീണ്‍, പി.സി. സതീഷ്, ശ്രീനി മനത്താനത്ത്, പി.ടി. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. എ.കെ. രാജീവന്‍ സ്വാഗതം പറഞ്ഞു.

ഇന്ന് പാറക്കടവ്, കൈതേരി മുക്ക്, ഇടിവെട്ടി, തരിപ്പിലോട്, കന്നാട്ടി, പാലേരി, വടക്കുമ്പാട്, കൂനിയോട് എന്നിവിടങ്ങളിലെ ആവേശോജ്വല സ്വീകരണങ്ങള്‍ക്ക് ശേഷം മുതുവണ്ണാച്ച സമാപിച്ചു. നാളെ കാലത്ത് പുറവൂരില്‍ നിന്നും ആരംഭിക്കുന്ന ജാഥ കല്ലൂര്‍, കടിയങ്ങാട്, കുളക്കണ്ടം, ജാനകി വയല്‍, പുല്ലാഞ്ഞികാവ് മുക്ക്, തച്ചം പാറ നഗര്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം പന്തിരിക്കരയില്‍ സമാപനമാവും

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/320101/the-changaroth-development-progress-march-has-begun)