---
title: "ഏക്കാട്ടൂരില്‍ പകല്‍ പന്ത സമരം നടത്തി യുഡിഎഫ്"
english_title: "UDF Fourth Ward Committee held a day-long protest in Ekkatoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/320231/udf-fourth-ward-committee-held-a-day-long-protest-in-ekkatoor"
published_at: "2025-10-12T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ebc31a06e32_saaal.JPG"
keywords: []
---

# ഏക്കാട്ടൂരില്‍ പകല്‍ പന്ത സമരം നടത്തി യുഡിഎഫ്

> **Lead Summary:** **കാരയാട്:** ഏക്കാട്ടൂരില്‍ യുഡിഎഫ് നാലാം വാര്‍ഡ് കമ്മറ്റി പകല്‍ പന്ത സമരം നടത്തി. ഏക്കാട്ടൂരിലെ ഭിന്നശേഷി കാരാനായ മക്കാട്ട് നജ്മലിനോട് അരിക്കുളം ഗ്രാമ പഞ്ചായത്ത് ഭരണ സമിതി കാണിക്കുന്ന അനീതിക്കെതിരെയാണ് യുഡിഎഫ് നാലാം വാര്‍ഡ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പകല്‍ പന്ത സമരം സംഘടിപ്പിച്ചത്.

## Article Content

**കാരയാട്:** ഏക്കാട്ടൂരില്‍ യുഡിഎഫ് നാലാം വാര്‍ഡ് കമ്മറ്റി പകല്‍ പന്ത സമരം നടത്തി. ഏക്കാട്ടൂരിലെ ഭിന്നശേഷി കാരാനായ മക്കാട്ട് നജ്മലിനോട് അരിക്കുളം ഗ്രാമ പഞ്ചായത്ത് ഭരണ സമിതി കാണിക്കുന്ന അനീതിക്കെതിരെയാണ് യുഡിഎഫ് നാലാം വാര്‍ഡ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പകല്‍ പന്ത സമരം സംഘടിപ്പിച്ചത്.

ഭിന്നശേഷി കാരാനായ നടക്കാന്‍ കഴിയാത്ത മക്കാട്ട് നജ്മലിന്റെ 60 മീറ്റര്‍ റോഡ് സഞ്ചാരയോഗ്യമാക്കാത്ത അരിക്കുളം ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ അനീതിക്കെതിരെയാണ് നജ്മലിന് നീതി നല്‍കുക, അധികാരികള്‍ കണ്ണ് തുറക്കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പകല്‍ പന്ത സമരം നടത്തിയത്

കോണ്‍ഗ്രസ്സ് അരിക്കുളം മണ്ഡലം പ്രസിഡണ്ട് ശശി ഉട്ടേരി സമരം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് വാര്‍ഡ് ചെയര്‍മാന്‍ കെ.എം അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു.

മുസ്ലിം ലീഗ് അരിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ അഹമ്മദ് മൗലവി, യുഡിഎഫ് അരിക്കുളം പഞ്ചായത്ത് ചെയര്‍മാന്‍ സി.രാമദാസ്, മേപ്പയ്യൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് ഭാരവാഹികളായ കെ. അഷ്‌റഫ്, ലതേഷ് പുതിയെടുത്ത്, ശ്രീധരന്‍ കണ്ണമ്പത്ത്, കെ ശ്രീകുമാര്‍, മുസ്ലിം ലീഗ് അരിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അമ്മത് പൊയിലങ്ങല്‍, കോണ്‍ഗ്രസ്സ് അരിക്കുളം

മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ യൂസഫ്കുറ്റിക്കണ്ടി, സനല്‍ വാകമോളി, അനില്‍കുമാര്‍ അരിക്കുളം, സി. മോഹന്‍ദാസ്, അശോകന്‍ കാളിയത്ത് മുക്ക,് അഷ്‌റഫ് പുതിയോട്ടില്‍, ആര്‍.നൗഫല്‍ , കെ.കെ കോയക്കുട്ടി, സി.എം ഗോപാലന്‍, ടി.മുത്തുകൃഷ്ണന്‍, ഷക്കീര്‍ കുറ്റിക്കണ്ടി, കെ.എം സുബൈര്‍, ഷിലാസ് മക്കാട്ട് മീത്തല്‍, റിയാസ് മക്കാട്ട്, അസ്ലം എളസിലാവില്‍, മര്‍വ അരിക്കുളം, സുഹറ രയരോത്ത്, സീനത്ത് വടക്കയില്‍, സൗദ കുറ്റിക്കണ്ടി, നജ്മ എളമ്പിലാവില്‍, അന്‍സിന കുഴിച്ചാലില്‍, വാഹിനി പുനത്തില്‍ മീത്തല്‍, ഷാഹിദ രയരോത്ത് തുടങ്ങിയവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/320231/udf-fourth-ward-committee-held-a-day-long-protest-in-ekkatoor)