---
title: " ഷാഫി പറമ്പിലിനെ ആക്രമിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെ; സി.പി.എ അസീസ്"
english_title: "Shafi Parambil was attacked with the knowledge of the Chief Minister's Office; CPA Aziz"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/320323/shafi-parambil-was-attacked-with-the-knowledge-of-the-chief-ministers-office-cpa-aziz"
published_at: "2025-10-13T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ecaa6552688_cpa.jpg"
keywords: []
---

#  ഷാഫി പറമ്പിലിനെ ആക്രമിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെ; സി.പി.എ അസീസ്

> **Lead Summary:** **പേരാമ്പ്ര **: കൂത്താളി പഞ്ചായത്ത് മുസ്ലിം ലീഗ് കുടുംബ സംഗമം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് പരിപാടി ഉദ്ഘടനം ചെയ്തു.

## Article Content

**പേരാമ്പ്ര **: കൂത്താളി പഞ്ചായത്ത് മുസ്ലിം ലീഗ് കുടുംബ സംഗമം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് പരിപാടി ഉദ്ഘടനം ചെയ്തു.

കഴിഞ്ഞദിവസം പേരാമ്പ്രയില്‍ യുഡിഎഫ് മാര്‍ച്ചിനിടെ ഷാഫി പറമ്പില്‍ എംപിക്ക് നേരെ നടന്ന പൊലീസ് അതിക്രമം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണെന്ന് അദ്ദേഹം പറഞ്ഞു. അതിന്റെ തെളിവാണ് എല്‍ഡിഎഫ് കണ്‍വീനര്‍ കൂടിയായ ടി.പി രാമകൃഷ്ണന്‍ എംഎല്‍എ തിടുക്കപ്പെട്ട് പത്രസമ്മേളനം നടത്തി പൊലിസിനെ ന്യായീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഷാഫി പറമ്പില്‍ എംപിയെ മര്‍ദ്ദിച്ച ഡിവൈഫ്ഐ എംഎല്‍എ യുടെ ഉറ്റ അനിയായിയാണ് എന്നതുകൊണ്ട് തന്നെ ഇതില്‍ എംഎല്‍എ യുടെ പങ്കിനെ കുറിച്ചും അന്വേഷിക്കണമെന്നും പൊലീസ് മര്‍ദ്ധിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ എസ്പി യെക്കൊണ്ട് സിപിഎം നേതൃത്വം പറയിപ്പിച്ചത് തെറ്റാണന്ന് എസ്പി തന്നെ ഇന്ന് വെളിപെടുത്തുകയും ചെയ്ത സാഹചര്യത്തില്‍ ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പിരിച്ചു വിടണമെന്നും അദ്ദേഹം ആവിശ്യപെട്ടു.

പ്രസിഡന്റ് ഇ അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. അബൂട്ടി ശിവപുരം മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ആര്‍.കെ മുനീര്‍, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ടി അഷറഫ്, വനിതാ ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി വഹീദ പാറേമ്മല്‍, മൂസ കോത്തമ്പ്ര, ആഷിക് പുല്ല്യോട്ട്, പി അമ്മത്, പിസി ഉബൈദ്, പി കെ മൊയ്തീന്‍, പിടി ഹാഷിം, മുഹമ്മദ് ലാല്‍, അസീസ് പുതിയോട്ടില്‍, പി.സി സാദത്ത്, വി.കെ സജീര്‍, നിഹാല്‍ മുഹമ്മദ്, പി.ടി ഷാദില്‍, കുഞ്ഞമ്മദ് പൂളക്കണ്ടി, ആയിഷ തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് പുറായില്‍ സ്വാഗതവും ട്രഷറര്‍ എന്‍.കെ അബ്ദുല്‍ അസീസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/320323/shafi-parambil-was-attacked-with-the-knowledge-of-the-chief-ministers-office-cpa-aziz)