---
title: "പുറ്റംപൊയില്‍ സൗജന്യ പരിശോധന ക്യാമ്പ് നടത്തി"
english_title: "A free check-up camp was held in Puttampoy."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/320329/a-free-check-up-camp-was-held-in-puttampoy"
published_at: "2025-10-13T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ecaef4e062f_saaal.JPG"
keywords: []
---

# പുറ്റംപൊയില്‍ സൗജന്യ പരിശോധന ക്യാമ്പ് നടത്തി

> **Lead Summary:** **പുറ്റംപൊയില്‍:** യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര ഹിയറിങ് പ്ലസ്സ് ക്ലിനിക്കിന്റെയും സൈമണ്‍സ് ഐ ഹോസ്പിറ്റല്‍ പേരാമ്പ്രയുടെയും സഹകരണത്തോടെ സൗജന്യ സംസാരം ,കേള്‍വി, കാഴ്ച എന്നിവയുടെ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ഡിസി സി ജനറല്‍ സെക്രട്ടറി പി.കെ.രാഗേഷ് ഉദ്ഘാടനം ചെയ്തു.

## Article Content

**പുറ്റംപൊയില്‍:** യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര ഹിയറിങ് പ്ലസ്സ് ക്ലിനിക്കിന്റെയും സൈമണ്‍സ് ഐ ഹോസ്പിറ്റല്‍ പേരാമ്പ്രയുടെയും സഹകരണത്തോടെ സൗജന്യ സംസാരം ,കേള്‍വി, കാഴ്ച എന്നിവയുടെ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ഡിസി സി ജനറല്‍ സെക്രട്ടറി പി.കെ.രാഗേഷ് ഉദ്ഘാടനം ചെയ്തു.

ആര്‍.പി അക്ഷയ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി റഷീദ് പുറ്റം പൊയില്‍, യൂത്ത് കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട് സായൂജ് അമ്പലകണ്ടി, കോണ്‍ഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡണ്ട് വി.കെ.രമേശന്‍, യൂത്ത് കോണ്‍ഗ്രസ്സ് പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് അഭി കാപ്പുമ്മല്‍, അഭിമന്യു, അമിത്ത് മനോജ്, കെ.കെ.ഷിദുല്‍ തുടങ്ങിയവര്‍ സ്രംസാരിച്ചു.

കേള്‍വി രോഗ വിദഗ്ധന്‍ ഡോ. ജിതിന്‍, നേത്രരോഗ വിദഗ്ധന്‍ ഡോ. ആരുഷ, സീനിയര്‍ ഓഡിയോളജിസ്റ്റ് ടി.ദീപക് എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/320329/a-free-check-up-camp-was-held-in-puttampoy)