---
title: "വികസന മുന്നേററ ജാഥ സമാപിച്ചു"
english_title: "The development march has concluded at panthirikkara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/320359/the-development-march-has-concluded-at-panthirikkara"
published_at: "2025-10-13T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ecc96915290_fds.jpg"
keywords: []
---

# വികസന മുന്നേററ ജാഥ സമാപിച്ചു

> **Lead Summary:** **പന്തിരിക്കര :** ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് വികസന മുന്നേററ ജാഥ സമാപിച്ചു. മുന്നേറ്റം തുടരാന്‍ വീണ്ടും എല്‍ഡിഎഫ് എന്ന മുദ്രാവാക്യമുയര്‍ത്തി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരിയുടെ നേതൃത്വത്തില്‍ ഇടത് പക്ഷ ജനാധിപത്യമുന്നണി നടത്തുന്ന വികസന മുന്നേറ്റ ജാഥക്കാണ് സമാപനമായത്.

## Article Content

**പന്തിരിക്കര :** ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് വികസന മുന്നേററ ജാഥ സമാപിച്ചു. മുന്നേറ്റം തുടരാന്‍ വീണ്ടും എല്‍ഡിഎഫ് എന്ന മുദ്രാവാക്യമുയര്‍ത്തി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരിയുടെ നേതൃത്വത്തില്‍ ഇടത് പക്ഷ ജനാധിപത്യമുന്നണി നടത്തുന്ന വികസന മുന്നേറ്റ ജാഥക്കാണ് സമാപനമായത്.

ഒക്ടോബര്‍ 10, 11, 12 തീയതികളില്‍ സംഘടിപ്പിച്ച വികസന മുന്നേററ ജാഥ 20 വാര്‍ഡുകളിലൂടെയുള്ള പര്യടനം പൂര്‍ത്തിയാക്കി പന്തിരിക്കരയില്‍ സമാപിച്ചു.

തോട്ടത്താം കണ്ടിയില്‍ സിപിഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ. ദിനേശന്‍ ഉദ്ഘാടനം ചെയ്ത ജാഥയാണ് പാറക്കടവ്, കൈതേരി മുക്ക്, ഇടിവെട്ടി, തരിപ്പിലോട്, കന്നാട്ടി, പാലേരി, വടക്കുമ്പാട്, കൂനിയോട് മുതുവണ്ണാച്ച, പുറവൂര്‍ കല്ലൂര്‍, കടിയങ്ങാട്, കുളക്കണ്ടം, ജാനകി വയല്‍, പുല്ലാഞ്ഞികാവ് മുക്ക്, തച്ചം പാറ നഗര്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം പന്തിരിക്കരയില്‍ സമാപിച്ചത്.

എ.കെ. സദാനന്ദന്‍ സ്വാഗതം പറഞ്ഞ സമാപന പൊതുയോഗത്തില്‍ പി.സി. സതീഷ് അധ്യക്ഷത വഹിച്ചു. ജാഥാ ലീഡര്‍ ഉണ്ണി വേങ്ങേരി, കെ.പി. ആലിക്കുട്ടി, ജിജോയ് ആവള, ടി. ഭാരതി, ടി.ടി. കുഞ്ഞമ്മദ്, പി.എസ് പ്രവീണ്‍, സി.വി. രജീഷ്, സി.ഡി. പ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/320359/the-development-march-has-concluded-at-panthirikkara)