---
title: "കൂത്താളി ഗ്രാമ പഞ്ചായത്ത് വികസന സദസ്സ് സംഘടിപ്പിച്ചു"
english_title: "Koothali Grama Panchayat organized a development meeting at koothali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/320368/koothali-grama-panchayat-organized-a-development-meeting-at-koothali"
published_at: "2025-10-13T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ecd06e39961_sadhas.jpg"
keywords: []
---

# കൂത്താളി ഗ്രാമ പഞ്ചായത്ത് വികസന സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **കൂത്താളി **: കൂത്താളി ഗ്രാമ പഞ്ചായത്ത് വികസന സദസ്സ് കൂത്താളി എയുപി സ്‌കൂളില്‍ വെച്ച് നടന്നു. പൊതുജനങ്ങളുടെ വിപുല പങ്കാളിത്തതോടെ നടന്ന പരിപാടി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിന്ദു അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വിവിധ മേഖലകളില്‍ സൂത്യര്‍ഹ സേവനം നടത്തിയവരെ ആദരിച്ചു.

## Article Content

**കൂത്താളി **: കൂത്താളി ഗ്രാമ പഞ്ചായത്ത് വികസന സദസ്സ് കൂത്താളി എയുപി സ്‌കൂളില്‍ വെച്ച് നടന്നു. പൊതുജനങ്ങളുടെ വിപുല പങ്കാളിത്തതോടെ നടന്ന പരിപാടി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിന്ദു അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വിവിധ മേഖലകളില്‍ സൂത്യര്‍ഹ സേവനം നടത്തിയവരെ ആദരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെയും, കൂത്താളി ഗ്രാമപഞ്ചായത്തിന്റെയും വികസന റിപ്പോര്‍ട്ടുകള്‍ റിസോഴ്‌സ് പേഴ്‌സണ്‍ സി.എം ബാബു, അസിസ്റ്റന്റ്  സെക്രട്ടറി കെ.സി ശൈലേഷ് എന്നിവര്‍ അവതരിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എം സനാതനന്‍, ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്മാരായ ടി രാജശ്രീ, വി ഗോപി, മെമ്പര്‍മാരായ സാവിത്രി, കെ.പി സജീഷ്, ഷൈനി, ബിന്ദു, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വി.എന്‍ രൂപേഷ്, ശശി കിഴക്കന്‍ പേരാമ്പ്ര, കെ.എം ഗോവിന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ നാരായണന്‍ നയിച്ച പൊതുചര്‍ച്ചയില്‍ പങ്കെടുത്ത് കെ.എന്‍ വിനോയ് കുമാര്‍ (വിദ്യാഭ്യാസം, പ്രാദേശിക സാമ്പത്തിക വികസനം), ഡോ രമ ദേവി (സ്ത്രീ ശാക്തീകരണം), ഡോ സി.കെ വിനോദ് (ആരോഗ്യം), ഷീജ അശോകന്‍ (കൃഷി ) എന്നിവര്‍ വിഷയവതരണം നടത്തി.

കൂത്താളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം അനൂപ് കുമാര്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റിചെയര്‍ പേഴ്‌സണ്‍ നളിനി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/320368/koothali-grama-panchayat-organized-a-development-meeting-at-koothali)