---
title: "നൊച്ചാട് പഞ്ചായത്ത് വികസന മുരടിപ്പിനെതിരെ മുസ്ലിം ലീഗ് ഹൈവേ മാര്‍ച്ച് നടത്തി"
english_title: "Muslim League holds highway march against Nochad Panchayat development slowdown"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/320386/muslim-league-holds-highway-march-against-nochad-panchayat-development-slowdown"
published_at: "2025-10-13T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ece0d478256_saaal.JPG"
keywords: []
---

# നൊച്ചാട് പഞ്ചായത്ത് വികസന മുരടിപ്പിനെതിരെ മുസ്ലിം ലീഗ് ഹൈവേ മാര്‍ച്ച് നടത്തി

> **Lead Summary:** **നൊച്ചാട്: **നൊച്ചാട് പഞ്ചായത്ത് ഭരണസമിതിയുടെ ദുര്‍ഭരണത്തിനെതിരെ പഞ്ചായത്ത് മുസ്ലിം ലീഗ്കമ്മിറ്റി മാറണം നൊച്ചാട് മാറ്റണം നൊച്ചാട് എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് ഹൈവേ മാര്‍ച്ച് സംഘടിപ്പിച്ചു.

## Article Content

**നൊച്ചാട്: **നൊച്ചാട് പഞ്ചായത്ത് ഭരണസമിതിയുടെ ദുര്‍ഭരണത്തിനെതിരെ പഞ്ചായത്ത് മുസ്ലിം ലീഗ്കമ്മിറ്റി മാറണം നൊച്ചാട് മാറ്റണം നൊച്ചാട് എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് ഹൈവേ മാര്‍ച്ച് സംഘടിപ്പിച്ചു.

മുളിയങ്ങലില്‍ വച്ച് നടന്ന ഹൈവേ മാര്‍ച്ചിന്റെ ഉദ്ഘാടനം കോഴിക്കോട്  ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി.സി. പി എ അസീസ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് നാളിതുവരെ ഭരിച്ച സിപിഎം ഭരണകൂടം തന്റെതായ യാതൊരു വികസന പദ്ധതികളും കൊണ്ടുവരാതെ നോച്ചാട് പഞ്ചായത്തിനെ വികസന മുരടിപ്പിലേക്ക് നയിക്കുകയാണ് ചെയ്തതെന്നും,. ജലജീവന്‍ പദ്ധതിയുടെ പേരില്‍ റോഡുകളെല്ലാം പൊട്ടിപ്പൊളിച്ച് യാത്ര ദുഷ്‌കരമാക്കുകയും, കുടിവെള്ള പദ്ധതികള്‍ താറുമാറായി കിടക്കുകയും, തൊഴിലുറപ്പ് പദ്ധതികളെയും പഞ്ചായത്ത് നിയമന ങ്ങളെയും രാഷ്ട്രീയവല്‍ക്കരിച്ച് പഞ്ചായത്തിന്റെ ഭരണം ജനദ്രോഹമായിരിക്കുകയാണന്നും,. ഇതിനെതിരെയുള്ള ശക്തമായ താക്കീത് നല്‍കി കൊണ്ടാണ് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഹൈവേ മാര്‍ച്ചിന് നേതൃത്വം കൊടുക്കുന്നതെന്നും സിപി എ. അസീസ് പറഞ്ഞു

.എം.ടിഹമീത് അധ്യക്ഷത വഹിച്ചു. അഷ്‌കര്‍ ഫാറൂഖ് മുഖ്യപ്രഭാഷണം നടത്തി. ആര്‍.കെ മുനീര്‍, എസ്.കെ അസൈനാര്‍, ടി.കെ ഇബ്രാഹിം, വി.വി അബ്ദുസലാം, ടി.പി നാസര്‍, വി.പി റിയാസ്, സലാം,.വി.വി ഇബ്രാഹിം, വി.എന്‍ നൗഫല്‍, ഫൗസിയ നൊച്ചാട്,നസീമ പുത്തലത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

പി.ഹാരിസ് സ്വാഗതം പറഞ്ഞ ചടങ്ങിന് പി.കെ.കെ നാസര്‍ നന്ദിയും പറഞ്ഞു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്. എം ടി ഹമീദ് ,ജന സെക്രട്ടറി പി.ഹാരിസ്, ട്രഷറര്‍ പി.കെ.കെ.നാസര്‍, സഹഭാരവാഹികളായ സൂപ്പി കെ പൂക്കടവത്ത്, ഷഹീര്‍ മുഹമ്മദ്, എന്‍.പി അസീസ്, കെ.എം സിറാജ്, സലിം മിലാസ് ,ഒ.പി റസാക്ക് തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/320386/muslim-league-holds-highway-march-against-nochad-panchayat-development-slowdown)