---
title: "അവാര്‍ഡുകള്‍ വാരികൂട്ടി മുഹമ്മദ് പേരാമ്പ്രയുടെ കഥപറയുന്ന നാടകനടന്‍"
english_title: "The playwright who tells the story of Muhammed Perambra has won awards"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/320394/the-playwright-who-tells-the-story-of-muhammed-perambra-has-won-awards"
published_at: "2025-10-13T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ece41db676b_aqw.jpg"
keywords: []
---

# അവാര്‍ഡുകള്‍ വാരികൂട്ടി മുഹമ്മദ് പേരാമ്പ്രയുടെ കഥപറയുന്ന നാടകനടന്‍

> **Lead Summary:** പേരാമ്പ്ര : കൊയിലാണ്ടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്യുഎഫ്എഫ്എ യുടെ ഈ വര്‍ഷത്തെ മികച്ച ഡോക്യുമെന്ററി സംവിധായകന്‍, മികച്ച ക്യാമറാമാന്‍, മികച്ച പശ്ചാത്തല സംഗീതം , ജുറി സ്‌പെഷ്യല്‍ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ മുഹമ്മദ് പേരാമ്പ്രയുടെ ജീവിതം ഡോക്യുമെന്ററി ആയി ചിത്രീകരിച്ച 'നാടക നടന്‍ 'എന്ന ഡോക്യുമെന്ററിക്ക് ലഭിച്ചു.

## Article Content

പേരാമ്പ്ര : കൊയിലാണ്ടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്യുഎഫ്എഫ്എ യുടെ ഈ വര്‍ഷത്തെ മികച്ച ഡോക്യുമെന്ററി സംവിധായകന്‍, മികച്ച ക്യാമറാമാന്‍, മികച്ച പശ്ചാത്തല സംഗീതം , ജുറി സ്‌പെഷ്യല്‍ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ മുഹമ്മദ് പേരാമ്പ്രയുടെ ജീവിതം ഡോക്യുമെന്ററി ആയി ചിത്രീകരിച്ച 'നാടക നടന്‍ 'എന്ന ഡോക്യുമെന്ററിക്ക് ലഭിച്ചു.

ചക്കിട്ടപാറ സ്വദേശി ജിന്റോ തോമസാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്. ക്യാമറ ചന്തു മേപ്പയൂരും പശ്ചാത്തല സംഗീതം സാന്‍ഡിയും നിര്‍വഹിച്ചിരിക്കുന്നു.

നോവലിസ്റ്റും എഴുത്തുകാരനുമായ ഷംസുദ്ദീന്‍ കുട്ടോത്ത് ആണ് ഈ ഡോക്യുമെന്ററിയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. സംസ്ഥാന അവാര്‍ഡ് ജേതാവും സിനിമ സംവിധായകനുമായ ജിയോ ബേബി ഉള്‍പെടെ ഉള്ള ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/320394/the-playwright-who-tells-the-story-of-muhammed-perambra-has-won-awards)