---
title: "പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യ വേദി പേരാമ്പ്ര ഉപജില്ല സര്‍ഗോത്സവം"
english_title: "Department of General Education, Education Sector, Arts and Literature Forum, Perambra Sub-District Sargotsavam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/320405/department-of-general-education-education-sector-arts-and-literature-forum-perambra-sub-district-sargotsavam"
published_at: "2025-10-13T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ed09096870d_saaal.JPG"
keywords: []
---

# പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യ വേദി പേരാമ്പ്ര ഉപജില്ല സര്‍ഗോത്സവം

> **Lead Summary:** **പേരാമ്പ്ര: **പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യ വേദി പേരാമ്പ്ര ഉപജില്ല സര്‍ഗോത്സവം കായണ്ണ ഗവ.യൂപി സ്‌കൂളില്‍ വെച്ച് നടത്തി. സ്വാഗത നൃത്തത്തോടെ തുടങ്ങിയ പരിപാടി പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യ വേദി പേരാമ്പ്ര ഉപജില്ല സര്‍ഗോത്സവം കായണ്ണ ഗവ.യൂപി സ്‌കൂളില്‍ വെച്ച് നടത്തി. സ്വാഗത നൃത്തത്തോടെ തുടങ്ങിയ പരിപാടി പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു.

 മനുഷ്യന്റെ എല്ലാ വേദനകളും മറക്കാനുള്ള മരുന്നാണ് കലയും സാഹിത്യവും, അത് ഹൃദയത്തിലെ വെളിച്ചമാണന്നും,പുസ്തകങ്ങള്‍ വായിച്ചിട്ടില്ലങ്കിലും പുസ്തകങ്ങളുടെ സാന്നിധ്യം വീട്ടിലുണ്ടാകുമ്പോള്‍ അക്ഷര വെളിച്ചം താനെ തെളിഞ്ഞ് വരും. പുതിയ തലമുറ വായനയെ സമീപിക്കുന്നത് വ്യത്യസ്തരീതിയിലാണന്നും അത് പ്രോല്‍സാഹിപ്പിക്കണമെന്നും,ഹൃദയം ശുദ്ധീകരിക്കാനും മനസ്സ് വിശാലമാക്കാനും കലാ സാഹിത്യ പ്രവര്‍ത്തനങ്ങളിലൂടെ സാധിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. സി.കെ ശശി അധ്യക്ഷത വഹിച്ചു.

തുടര്‍ന്ന് അധ്യാപക രചന മത്സരങ്ങളില്‍ വിജയികളായവര്‍ക്കും ദ്യശൃവിരുന്ന് അവതരിപ്പിച്ച വിദ്യാര്‍ത്ഥിനികള്‍ക്കുമുള്ള ഉപഹാരസമര്‍പ്പണം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.വി പ്രമോദ് നിര്‍വ്വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട്് പി.ടി. ഷീബ ,പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ എ.സി. ശരണ്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പി.വിനയ , പ്രധാനധ്യാപികഎന്‍.കെ. പ്രേമ, പി.ടി എ പ്രസിഡണ്ട് ടി.സി. ജിപിന്‍, ബി.ബി. ബിനീഷ്, ഡോ.സി.കെ. സുരേഷ്, പി.ശ്രുതി, രമ്യമനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

അധ്യാപക രചന മത്സര വിജയികള്‍ക്ക് ചടങ്ങില്‍ വെച്ച് സമ്മാനം വിതരണം ചെയ്തു. മാട്ടനോട് എ.യു.പി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കേരള സംസ്‌കാരത്തെ കുറിച്ച് ദൃശ്യാവിഷ്‌ക്കരണം നടത്തി. എം.മുകുന്ദന്റെ ഏറ്റവും പുതിയ പുസ്തകമായ എയ്ബല്‍ മേരിയിലേക്ക് നൂറ് ദിവസം എന്ന പുസ്തകം കയ്യൊപ്പിട്ട് നല്‍കി.

ഉപജില്ലയിലെ യു. പി. ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ നിന്ന് കഥ കവിത പുസ്തകാസ്വാദനം, അഭിനയം, കാവ്യാലാപനം, നാടന്‍പാട്ട്, ചിത്രം എന്നി എഴ് ഇനങ്ങങ്ങളിലായി 650 വിദ്യാര്‍ത്ഥികള്‍ ശില്‍പശാലയില്‍ പങ്കെടുത്തു. എല്ലാ വേദിയിലും എത്തി വിദ്യാര്‍ത്ഥികളുമായി എം.മുകുന്ദന്‍ സംവദിച്ചു.

എഴുത്തുകാരും കലാകാരന്‍മാരുമായ ഡോ: സുരേഷ്, ഓണില്‍ രവീന്ദ്രന്‍, പ്രദീപന്‍ മുദ്ര അജീഷ് മുചുകുന്ന്, അഭിലാഷ് തിരുവോത്ത്, മധു മോഹന്‍ കടത്തനാട്, എ.കെ. ചന്ദ്രന്‍, രാജന്‍ നരയംകുളം, കെ ചന്ദ്രന്‍,കെ കുമാരു , എം കെ. യൂസഫ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ് നയിച്ചു. പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും പങ്കാളിത്ത സര്‍ട്ടിഫിക്കറ്റും ജില്ല തല വിജയികള്‍ക്ക് സമ്മാനവും നല്‍കി.

പി.എം. ശ്രീജിത്ത്, ജിതേഷ് പുലരി, സന്ധ്യ ഗംഗാധരന്‍, കെ.റാഷിന കെ.ഇന്ദുജ, കെ.റീന, കെ.സരിത, ജി.കെ.അനീഷ്, എന്‍.പി മോളി, ജെമിനി തോമസ്, അബ്ദുല്‍ ഗനി, വേണുഗോപാല്‍ പേരാമ്പ്ര, കെ. അരുണ്‍കുമാര്‍ എന്നിവര്‍ നേത്വം നല്‍കി.

വിദ്യാരംഗംകോഡിനേറ്റര്‍ പി.എം അഷ്റഫ് സ്വാഗതം പറഞ്ഞ ചടങ്ങിന് സ്റ്റാഫ് സെക്ക്രട്ടറി ഇ.കെ സുരേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/320405/department-of-general-education-education-sector-arts-and-literature-forum-perambra-sub-district-sargotsavam)