---
title: "പേരാമ്പ്ര പട്ടണത്തില്‍ ഫോറന്‍സിക് വിദഗ്ദര്‍ പരിശോധന നടത്തി"
english_title: "Forensic experts conducted an inspection in Perambra town"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/320433/forensic-experts-conducted-an-inspection-in-perambra-town"
published_at: "2025-10-13T22:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ed33ef92c80_saaal.JPG"
keywords: []
---

# പേരാമ്പ്ര പട്ടണത്തില്‍ ഫോറന്‍സിക് വിദഗ്ദര്‍ പരിശോധന നടത്തി

> **Lead Summary:** **പേരാമ്പ്ര :** കോളെജ് യൂണിയന്‍ കെരഞ്ഞെടുപ്പ് വിജയാഘോഷങ്ങളുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങള്‍ ഉണ്ടാവുകയും തുടര്‍ന്ന് ഹര്‍ത്താലും, ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ സംഘര്‍ഷാവസ്ഥയും ഉണ്ടാവുകയും ഇരു മുന്നണികള്‍ പ്രതിഷേധപ്രകടനങ്ങളും തുടര്‍ന്ന് കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിക്കേണ്ടി വന്ന പേരാമ്പ്ര പട്ടണത്തില്‍ ഫോറന്‍സിക് വിദഗ്ദര്‍ പരിശോധന നടത്തി.

## Article Content

**പേരാമ്പ്ര :** കോളെജ് യൂണിയന്‍ കെരഞ്ഞെടുപ്പ് വിജയാഘോഷങ്ങളുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങള്‍ ഉണ്ടാവുകയും തുടര്‍ന്ന് ഹര്‍ത്താലും, ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ സംഘര്‍ഷാവസ്ഥയും ഉണ്ടാവുകയും ഇരു മുന്നണികള്‍ പ്രതിഷേധപ്രകടനങ്ങളും തുടര്‍ന്ന് കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിക്കേണ്ടി വന്ന പേരാമ്പ്ര പട്ടണത്തില്‍ ഫോറന്‍സിക് വിദഗ്ദര്‍ പരിശോധന നടത്തി.

ഒക്ടോബര്‍ 10 ന് വൈകിട്ട് നടന്ന യുഡിഎഫ് പ്രകടനം പൊലീസ് തടഞ്ഞതോടെ ഉടലെടുത്ത സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സ്ഥലത്ത് പുറകില്‍ നിന്ന് ആരോ സ്‌ഫോടക വസ്തു എറിഞ്ഞതായുള്ളെ സിപിഐ (എം) ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പരിശോധന.

ഇവിടെ വെച്ച് ഷാഫി പറമ്പില്‍ എംപി ക്ക് മൂക്കിന് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പൊലീസിന് നേരെ സ്‌ഫോടക വസ്തു അക്രമണം യു ഡി എഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നാണ് ഉണ്ടായത് എന്നാണ് ആരോപണം.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിഷേധ മാര്‍ച്ച് തടയുകയും സ്‌ഫോടക വസ്തു എറിഞ്ഞതായി പറയപ്പെടുകയും, കണ്ണീര്‍ വാതകവും ഗ്രനേഡു പ്രയോഗിക്കുകയും ചെയ്ത മെയിന്‍ റോഡിലെ ചേനോളി റോഡ് ജംഗ്ഷന് സമീപമാണ് ഇന്ന് പരിശോധന നടത്തിയത്.

കോഴിക്കോട് റൂറല്‍ പൊലീസ് സുപ്രണ്ടിന് കീഴിലുള്ള ഫോറന്‍സിക് വിഭാഗമാണ് പരിശോധന നടത്തിയത്. പേരാമ്പ്ര ഡിവൈഎസ്പി എന്‍. സുനില്‍കുമാര്‍, കേസ് അന്വേഷിക്കുന്ന പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ പി. ജംഷീദ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് പരിശോധന

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/320433/forensic-experts-conducted-an-inspection-in-perambra-town)