---
title: "സംവരണ വാര്‍ഡുകള്‍ ഇന്നറിയാം"
english_title: "Reservation wards are known today at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/320485/reservation-wards-are-known-today-at-perambra"
published_at: "2025-10-14T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ede22cb48d0_asew.JPG"
keywords: []
---

# സംവരണ വാര്‍ഡുകള്‍ ഇന്നറിയാം

> **Lead Summary:** **പേരാമ്പ്ര **: വരാനിരിക്കുന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ പേരാമ്പ്ര ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളില്‍ ഏതൊക്കെ വാര്‍ഡുകളാണ് സംവരണമെന്നും ജനറലെന്നും ഇന്ന് അറിയാം. കോഴിക്കോട് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്ന് ഉച്ചക്ക് 2 മണിക്കാണ് പേരാമ്പ്ര ബ്ലോക്ക് പരിധിയിലെ ഗ്രാമ പഞ്ചായത്തുകളിലെ വാര്‍ഡുകളുടെ നറുക്കെടുപ്പ് നടത്തുക.

## Article Content

**പേരാമ്പ്ര **: വരാനിരിക്കുന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ പേരാമ്പ്ര ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളില്‍ ഏതൊക്കെ വാര്‍ഡുകളാണ് സംവരണമെന്നും ജനറലെന്നും ഇന്ന് അറിയാം. കോഴിക്കോട് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്ന് ഉച്ചക്ക് 2 മണിക്കാണ് പേരാമ്പ്ര ബ്ലോക്ക് പരിധിയിലെ ഗ്രാമ പഞ്ചായത്തുകളിലെ വാര്‍ഡുകളുടെ നറുക്കെടുപ്പ് നടത്തുക.

വനിത, പട്ടികജാതി, പട്ടികജാതി വനിത, പട്ടിക വര്‍ഗ , പട്ടിക വര്‍ഗ വനിത എന്നിങ്ങനെയാണ് നറുക്കെടുക്കുക. കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്നലെയും ഇന്നും നാളെയും ആയാണ് നറുക്കെടുപ്പ് നടക്കുന്നത്. സംവരണ വാര്‍ഡുകളുടെ ചിത്രം വ്യക്തമാവുന്നതോടെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള തിരക്കിലാവും മുന്നണികള്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/320485/reservation-wards-are-known-today-at-perambra)