---
title: "നൊച്ചാട് ഗ്രാമപഞ്ചായത്ത് വികസന സദസ്സ് സംഘടിപ്പിച്ചു"
english_title: "Nochad Grama Panchayat organized a development meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/320516/nochad-grama-panchayat-organized-a-development-meeting"
published_at: "2025-10-14T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ee01503ce63_nochad.jpg"
keywords: []
---

# നൊച്ചാട് ഗ്രാമപഞ്ചായത്ത് വികസന സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **മുളിയങ്ങല്‍:** നൊച്ചാട് ഗ്രാമപഞ്ചായത്ത് വികസന സദസ്സ് നൊച്ചാട് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്ത് വെച്ച് നടന്നു. സംസ്ഥാന സര്‍ക്കാറിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കുന്നതിനും പൊതുജനാഭിപ്രായം സ്വീകരിക്കുന്നതിനുമായാണ് കേരളത്തിലുടനീളം വികസനസദസ്സുകള്‍ സംഘടിപ്പിക്കുകയാണ്.

## Article Content

**മുളിയങ്ങല്‍:** നൊച്ചാട് ഗ്രാമപഞ്ചായത്ത് വികസന സദസ്സ് നൊച്ചാട് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്ത് വെച്ച് നടന്നു. സംസ്ഥാന സര്‍ക്കാറിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കുന്നതിനും പൊതുജനാഭിപ്രായം സ്വീകരിക്കുന്നതിനുമായാണ് കേരളത്തിലുടനീളം വികസനസദസ്സുകള്‍ സംഘടിപ്പിക്കുകയാണ്.

ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 12 ന് വിജ്ഞാനകേരളം തൊഴില്‍ മേള നടത്തി. 13, 14 തിയ്യതികളില്‍ ഗ്രാമപഞ്ചായത്ത് വികസന മുന്നേറ്റത്തിന്റെ ഫോട്ടോ എക്സിബിഷനും സംഘടിപ്പിച്ചു.

പൊതുജനങ്ങളുടെ വിപുല പങ്കാളിത്തതോടെ നടന്ന പരിപാടി ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എന്‍. ശാരദ പട്ടേരികണ്ടി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഹരിത കര്‍മ്മ സേനാംഗങ്ങളെ ആദരിച്ചു.

സംസ്ഥാന സര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ വീഡിയോ അവതരണം ഗിരീഷ് (റിസോഴ്‌സ് പേഴ്‌സണ്‍) നടത്തി. തദ്ദേശ വകുപ്പുമന്ത്രിയുടെ സന്ദേശം, ഗ്രാമപഞ്ചായത്തിന്റെ അഞ്ചു വര്‍ഷത്തെ വികസന റിപ്പോര്‍ട്ട് അവതരണം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനീഷ് അരവിന്ദും അവതരിപ്പിച്ചു. ക്രോഡീകരണം ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ അഡ്വ: കെ.കെ. രാജന്‍.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം. കുഞ്ഞിക്കണ്ണന്‍ സ്വാഗതം സ്വാഗതം പറഞ്ഞ ചടങ്ങില്‍ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശോഭന വൈശാഖ് നന്ദിയും പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ. പാത്തുമ്മ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു അമ്പാളി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷിജി കൊട്ടാറക്കല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രഭാശങ്കര്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/320516/nochad-grama-panchayat-organized-a-development-meeting)