---
title: "പേരാമ്പ്രയിലെ സംഘര്‍ഷം; പട്ടണത്തില്‍ വീണ്ടും പരിശോധന നടത്തി"
english_title: "Violence in Perambra; Re-inspection conducted in the town"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/320542/violence-in-perambra-re-inspection-conducted-in-the-town"
published_at: "2025-10-14T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ee103ec1aa9_SCOD.jpg"
keywords: []
---

# പേരാമ്പ്രയിലെ സംഘര്‍ഷം; പട്ടണത്തില്‍ വീണ്ടും പരിശോധന നടത്തി

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പട്ടണത്തില്‍ വീണ്ടും പരിശോധന നടത്തി. കഴിഞ്ഞ ദിവസവും ഫോറന്‍സിക് വിദഗ്ദര്‍ പരിശോധന നടത്തിയിരുന്നു. റൂറല്‍ എസ്പി ബൈജുവിന്റെ നേതൃത്വത്തില്‍ ഫോറന്‍സിക് വിദഗ്ദരും ബോംബ് സ്‌കാഡും ഡോഗ് സ്‌കോഡും ആണ് ഇന്ന് പരിശോധന നടത്തിയത്.

## Article Content

**പേരാമ്പ്ര: **പേരാമ്പ്രയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പട്ടണത്തില്‍ വീണ്ടും പരിശോധന നടത്തി. കഴിഞ്ഞ ദിവസവും ഫോറന്‍സിക് വിദഗ്ദര്‍ പരിശോധന നടത്തിയിരുന്നു. റൂറല്‍ എസ്പി ബൈജുവിന്റെ നേതൃത്വത്തില്‍ ഫോറന്‍സിക് വിദഗ്ദരും ബോംബ് സ്‌കാഡും ഡോഗ് സ്‌കോഡും ആണ് ഇന്ന് പരിശോധന നടത്തിയത്.

കോളെജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന യുഡിഎഫ് പ്രകടനം പൊലീസ് തടഞ്ഞതോടെ ഉടലെടുത്ത സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സ്ഥലത്ത് പുറകില്‍ നിന്ന് ആരോ സ്ഫോടക വസ്തു എറിഞ്ഞതായുള്ളെ സിപിഐ (എം) ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പരിശോധന.

പ്രതിഷേധ മാര്‍ച്ച് തടയുകയും സ്ഫോടക വസ്തു എറിഞ്ഞതായി പറയപ്പെടുകയും, കണ്ണീര്‍ വാതകവും ഗ്രനേഡു പ്രയോഗിക്കുകയും ചെയ്ത ബസ് സ്റ്റാന്റ് പരിസരത്താണ് പരിശോധന.

പേരാമ്പ്ര ഡിവൈഎസ്പി എന്‍. സുനില്‍കുമാര്‍, കേസ് അന്വേഷിക്കുന്ന പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ പി. ജംഷീദ് എന്നിവരും പരിശോധനയില്‍ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/320542/violence-in-perambra-re-inspection-conducted-in-the-town)