---
title: "തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകള്‍ നറുക്കെടുത്തു"
english_title: "Local body general elections: Reservation wards drawn"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/320554/local-body-general-elections-reservation-wards-drawn"
published_at: "2025-10-14T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ee39d51a949_SEN.jpg"
keywords: []
---

# തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകള്‍ നറുക്കെടുത്തു

> **Lead Summary:** **പേരാമ്പ്ര: **തദ്ദേശ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ സംവരണവാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പിന് ജില്ലയില്‍ തുടക്കമായി.

## Article Content

**പേരാമ്പ്ര: **തദ്ദേശ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ സംവരണവാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പിന് ജില്ലയില്‍ തുടക്കമായി.

ത്രിതലപഞ്ചായത്തുകളുടെ വാര്‍ഡ് സംവരണം നിശ്ചയിക്കുന്നതിനു ചുമതലപെട്ട ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ പെട്ട ചങ്ങരോത്ത്, ചക്കിട്ടപ്പാറ, കൂത്താളി, ചെറുവണ്ണൂര്‍, പേരാമ്പ്ര, നൊച്ചാട്, കായണ്ണ എന്നീ ഗ്രാമപഞ്ചായത്തുകളിലെ സംവരണ സീറ്റുകള്‍ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.

ഗ്രാമപഞ്ചായത്ത്, സംവരണ വിഭാഗം, വാര്‍ഡ്, വാര്‍ഡ് നമ്പര്‍ എന്നീ ക്രമത്തില്‍ ആണ് നറുക്കെടുപ്പ്.

ചങ്ങരോത്ത് : വനിത -1 ചെറിയ കുമ്പളം, 4 തരിപ്പിലോട്, 5 ജാനകി വയല്‍, 7 ആവടുക്ക, 9 ചങ്ങരോത്ത്, 11 കുളക്കണ്ടം, 14 പുറവൂര്‍, 17 വടക്കുമ്പാട്, 20 പാറക്കടവ്. പട്ടികജാതി 16 കന്നാട്ടി. പട്ടിക ജാതി വനിത 19 കൂനിയോട്.

ചക്കിട്ടപ്പാറ: വനിത സംവരണം 1 പന്നിക്കോട്ടൂര്‍, 2 ചെമ്പനോട, 4 പൂഴിത്തോട്, 7 മുതുകാട്, 10 അണ്ണകൊട്ടന്‍ചാല്‍, 12 ചക്കിട്ടപ്പാറ, 15 കൊളത്തുംതറ. പട്ടികജാതി വനിത 8 പ്ലാന്‍ന്റേഷന്‍. പട്ടികജാതി ജനറല്‍ 5 ചെങ്കോട്ടകൊല്ലി.

കൂത്താളി: വനിത സംവരണം 1 ആശാരിപറമ്പ്, 4 കരിമ്പിലമൂല, 5 വിളയാട്ടുകണ്ടി, 8 കൊരട്ടി, 10 പുലിക്കോട്ട്, 13 ഇരാഞ്ഞീമ്മല്‍, 14 കൂത്താളി. പട്ടികജാതി 9 പനക്കാട്.

ചെറുവണ്ണൂര്‍: വനിത സംവരണം 1 പെരിഞ്ചേരിക്കടവ്, 2 ആവള, 7 എടക്കയില്‍, 8 ചെറുവണ്ണൂര്‍, 9 ആയോല്‍പടി, 10 കണ്ടിതാഴ, 12 തെക്കുംമുറി, 14 പടിഞ്ഞാറെക്കര. പട്ടികജാതി സംവരണം 6 കുട്ടോത്ത്. പട്ടികജാതി വനിത സംവരണം 11 എടച്ചേരിച്ചാല്‍.

പേരാമ്പ്ര : വനിത സംവരണം 1 ചേനായി, 4 കോളെജ്, 5 മൊയോത്ത് ചാല്‍, 8 പാണ്ടിക്കോട്, 9 കോടേരിച്ചാല്‍, 12 പേരാമ്പ്ര ടൗണ്‍, 16 പാറപ്പുറം, 17 ആക്കൂപറമ്പ്, 19 മെട്ടന്തറമുക്ക്. പട്ടികജാതി സംവരണം 20 കൈപ്രം. പട്ടികജാതി വനിത സംവരണം 11 ഉണ്ണിക്കുന്ന്, 15 കിഴിഞ്ഞാണ്യം.

നൊച്ചാട് : വനിത സംവരണം 1 ആക്കൂപ്പറമ്പ്, 3 വാല്യക്കോട്, 4 ഹോമിയോ സെന്റര്‍, 6 കൈതക്കല്‍, 12 വെള്ളിയൂര്‍, 14 നാഞ്ഞൂറ, 16 ഏയരോത്ത് മുക്ക്, 18 അഞ്ചാംപീടിക. പട്ടികജാതി വനിത 13 കരിമ്പാംകുന്ന്. പട്ടികജാതി ജനറല്‍ 7 പുറ്റാട്.

കായണ്ണ: വനിത സംവരണം 2 കുരിക്കള്‍കൊല്ലി, 3 മാട്ടനോട്, 4 പാറമുക്ക്, 6 പൂവത്താംകുന്ന്, 7 മൊട്ടന്‍തറ, 8 ചെറുക്കാട് , 9 പാടിക്കുന്ന്. പട്ടികജാതി 5 അമ്പാഴപ്പാറ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/320554/local-body-general-elections-reservation-wards-drawn)