---
title: "ഡിഐജി യതീഷ് ചന്ദ്ര പേരാമ്പ്ര സന്ദര്‍ശിച്ചു"
english_title: "DIG Yatish Chandra visited Perambra."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/320580/dig-yatish-chandra-visited-perambra"
published_at: "2025-10-14T17:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ee41d7bb495_saaal.JPG"
keywords: []
---

# ഡിഐജി യതീഷ് ചന്ദ്ര പേരാമ്പ്ര സന്ദര്‍ശിച്ചു

> **Lead Summary:** **പേരാമ്പ്ര: **കോളെജ് ഇലക്ഷനെ തുടര്‍ന്ന് സംഘര്‍ഷവും ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരുക്കേല്‍ക്കാനിടയായ അനിഷ്ട സംഭവങ്ങള്‍ ഉടലെടുത്ത പേരാമ്പ്ര ഉത്തര മേഖല ഡിഐജി സന്ദര്‍ശിച്ചു.

## Article Content

**പേരാമ്പ്ര: **കോളെജ് ഇലക്ഷനെ തുടര്‍ന്ന് സംഘര്‍ഷവും ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരുക്കേല്‍ക്കാനിടയായ അനിഷ്ട സംഭവങ്ങള്‍ ഉടലെടുത്ത പേരാമ്പ്ര ഉത്തര മേഖല ഡിഐജി സന്ദര്‍ശിച്ചു.

ഒക്ടോബര്‍ 9 ന് നടന്ന കോളെജ് യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ വിജയാഹ്ലാദ പ്രകടനങ്ങള്‍ സംബന്ധിച്ച വിഷയങ്ങളാണ് പിന്നീട് ഹര്‍ത്താലിലേക്കും കണ്ണീര്‍വാതക പ്രയോഗത്തിലേക്കും മറ്റും നയിച്ചത്. ഇവിടെ വെച്ച് ഷാഫി പറമ്പിലിനെ പൊലിസ് മര്‍ദ്ദിച്ചതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ അന്ന് തന്നെ സ്ഥലത്തെത്തിയിരുന്നു.

ഡിഐജി യതീഷ് ചന്ദ്ര ഇന്ന്‌വൈകിട്ടാണ് സ്ഫോടനം നടന്നതായി പറയപ്പെടുന്ന ഭാഗത്ത് സന്ദശിച്ച് പരിശോധന നടത്തിയത്. യുഡിഎഫിന്റെ പ്രകടനത്തിനിടയില്‍ നിന്നും സ്ഫോടക വസ്തു എറിഞ്ഞതായുള്ള ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഡിഐജിയുടെ സന്ദര്‍ശനം.

ഇന്നലെ ഫോറന്‍സിക് വിദഗ്ദരും ഇന്ന് കാലത്ത് ഫോറന്‍സിക് വിദഗ്ദരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/320580/dig-yatish-chandra-visited-perambra)