---
title: " ലോക ഉപഭോക്തൃ ദിനം പേരാമ്പ്രയില്‍ ആചരിച്ചു"
english_title: "World Consumer Day celebrated in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/32064/world-consumer-day-celebrated-in-perambra"
published_at: "2022-03-16T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6231893218a70_0000 WATERMARK.jpg"
keywords: []
---

#  ലോക ഉപഭോക്തൃ ദിനം പേരാമ്പ്രയില്‍ ആചരിച്ചു

> **Lead Summary:**  **പേരാമ്പ്ര **: ആള്‍ കേരള കണ്‍സ്യൂമേഴ്‌സ് ആക്ഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ലോക ഉപഭോക്തൃ ദിനം പേരാമ്പ്രയില്‍ ആചരിച്ചു. പേരാമ്പ്ര നേതാജി അക്കാദമി ഹാളില്‍ സംഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്തംഗം വിനോദ് തിരുവോത്ത് ഉദ്ഘാടനം ചെയ്തു. എന്‍.കെ. കുഞ്ഞിമുഹമ്മദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ആള്‍ കേരള കണ്‍സ്യൂമേഴ്‌സ് ആക്ഷന്‍ സംസ്ഥാന പ്രസിഡന്റ് എരവട്ടൂര്‍ ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.

## Article Content

 **പേരാമ്പ്ര **: ആള്‍ കേരള കണ്‍സ്യൂമേഴ്‌സ് ആക്ഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ലോക ഉപഭോക്തൃ ദിനം പേരാമ്പ്രയില്‍ ആചരിച്ചു. പേരാമ്പ്ര നേതാജി അക്കാദമി ഹാളില്‍ സംഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്തംഗം വിനോദ് തിരുവോത്ത് ഉദ്ഘാടനം ചെയ്തു. എന്‍.കെ. കുഞ്ഞിമുഹമ്മദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ആള്‍ കേരള കണ്‍സ്യൂമേഴ്‌സ് ആക്ഷന്‍ സംസ്ഥാന പ്രസിഡന്റ് എരവട്ടൂര്‍ ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.

ഉപഭോക്തൃ സംരക്ഷണ നിയമത്തില്‍ കാലോചിത പരിഷ്‌കാരങ്ങള്‍ വരുത്തണമെന്നും ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറങ്ങള്‍ കാര്യക്ഷമമാക്കി കെട്ടികിടക്കുന്ന കേസുകള്‍ സമയബന്ധിതമായി തീര്‍ക്കണമെന്നും സംമ്മേളനം ആവശ്യപ്പെട്ടു.

എല്‍ഡിഎഫ് നിയോജകമണ്ഡലം കണ്‍വീനര്‍ എ.കെ. ചന്ദ്രന്‍, സാഹിത്യകാരന്‍ കെ.ടി.ബി. കല്പത്തൂര്‍, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ആലീസ് മാത്യു, പി.സി. ബാബു, ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ, മഹിമ രാഘവന്‍ നായര്‍, ഗംഗാധരന്‍ കൂത്താളി, കെ.കെ. ദിവാകരന്‍, എന്‍.എസ്. കുമാര്‍, ടി.കെ. മുരളീധരന്‍, സി.എം. ബാബു എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/32064/world-consumer-day-celebrated-in-perambra)