---
title: "പേരാമ്പ്രയിലെ സംഭവം; 5 യുഡിഎഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍"
english_title: "Incident in Perambra; 5 UDF workers arrested"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/320665/incident-in-perambra-5-udf-workers-arrested"
published_at: "2025-10-15T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ef36757b197_polic.JPG"
keywords: []
---

# പേരാമ്പ്രയിലെ സംഭവം; 5 യുഡിഎഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്രയില്‍ ഉണ്ടായ സംഭവവുമായി ബന്ധപ്പെട്ട് 5 യുഡിഎഫ് പ്രവര്‍ത്തകര്‍ അറസ്റ്റല്‍. പ്രതിഷേധ പ്രകടനത്തിനിടെ പൊലീസിനെ അക്രമിച്ച കേസിലും സ്ഫോടക വസ്തു എറിഞ്ഞതായുമുള്ള കേസിലാണ് അറസ്റ്റ്. മുസ്തഫ, വി.പി നസീര്‍, കെ റഷീദ്, സി സജീര്‍, കെ.എം മിഥിലാജ് എന്നിവരാണ് അറസ്റ്റിലായത്.

## Article Content

**പേരാമ്പ്ര:** പേരാമ്പ്രയില്‍ ഉണ്ടായ സംഭവവുമായി ബന്ധപ്പെട്ട് 5 യുഡിഎഫ് പ്രവര്‍ത്തകര്‍ അറസ്റ്റല്‍. പ്രതിഷേധ പ്രകടനത്തിനിടെ പൊലീസിനെ അക്രമിച്ച കേസിലും സ്ഫോടക വസ്തു എറിഞ്ഞതായുമുള്ള കേസിലാണ് അറസ്റ്റ്. മുസ്തഫ, വി.പി നസീര്‍, കെ റഷീദ്, സി സജീര്‍, കെ.എം മിഥിലാജ് എന്നിവരാണ് അറസ്റ്റിലായത്.

സംഘർഷ സമയത്ത് പൊലീസിന് നേരെ യുഡിഎഫ് പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞുവെന്ന എല്‍ഡിഎഫ് ആരോപണത്തിൻമേൽ പേരാമ്പ്ര പൊലീസ് അന്വേഷണം ആരംഭിക്കുകയും കേസെടുക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം 7 ഓളം യുഡിഎഫ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അറസ്റ്റ് ചെയ്തവരെ വൈദ്യപരിശോധനക്കായി പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/320665/incident-in-perambra-5-udf-workers-arrested)