---
title: "പേരാമ്പ്ര പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിനും ജിയുപി സ്‌കൂള്‍ കെട്ടിടത്തിനും ഭരണാനുമതി"
english_title: "Administrative approval for Perambra Police Station building and GUP School building"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/320692/administrative-approval-for-perambra-police-station-building-and-gup-school-building"
published_at: "2025-10-15T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ef50c4bd964_ks.JPG"
keywords: []
---

# പേരാമ്പ്ര പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിനും ജിയുപി സ്‌കൂള്‍ കെട്ടിടത്തിനും ഭരണാനുമതി

> **Lead Summary:** **പേരാമ്പ്ര**: പേരാമ്പ്ര പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിനും ജിയുപി സ്‌കൂള്‍ കെട്ടിടത്തിനും ഭരണാനുമതി ലഭിച്ചതായി ടി.പി. രാമകൃഷ്ണന്‍ എംഎല്‍എയുടെ ഓഫീസ് അറിയിച്ചു.

## Article Content

**പേരാമ്പ്ര**: പേരാമ്പ്ര പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിനും ജിയുപി സ്‌കൂള്‍ കെട്ടിടത്തിനും ഭരണാനുമതി ലഭിച്ചതായി ടി.പി. രാമകൃഷ്ണന്‍ എംഎല്‍എയുടെ ഓഫീസ് അറിയിച്ചു.

നവ കേരള സദസ്സില്‍ ഉയര്‍ന്നു വന്ന വികസന പദ്ധതികള്‍ തദ്ദേശസ്വയംഭരണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന 7 പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി കഴിഞ്ഞ ദിവസം ഉത്തരവായി.

നവകേരള സദസ്സില്‍ പേരാമ്പ്ര മണ്ഡലത്തിന് അനുവദിച്ച 7 കോടി രൂപയില്‍ 3.5 കോടി രൂപ വീതമാണ് പേരാമ്പ്ര പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിനും ജിയുപി സ്‌കൂള്‍ കെട്ടിടത്തിനും ലഭിച്ചിട്ടുള്ളത്.

സെപ്തംബര്‍ 23 ന് ചേര്‍ന്ന അഡ്മിനിസ്‌ട്രേറ്റീവ് സാഗ്ഷന്‍ കമ്മിറ്റി യോഗത്തില്‍ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/320692/administrative-approval-for-perambra-police-station-building-and-gup-school-building)