---
title: "വടകരയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍"
english_title: "Youth arrested with ganja in Vadakara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/320743/youth-arrested-with-ganja-in-vadakara"
published_at: "2025-10-15T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ef79681b49c_kanja.JPG"
keywords: []
---

# വടകരയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍

> **Lead Summary:** **വടകര: **വടകരയില്‍ കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശി എക്‌സൈസ് പിടിയില്‍. മുര്‍ഷിദാബാദ് ജില്ലയിലെ മലോപ്പാറ കുര്‍ബാന്‍ മകന്‍ എസ്.കെ ആലം നെയാണ് വടകര എക്‌സൈസും സംഘവും പിടികൂടിയത്. ഇയാളുടെ കൈയ്യില്‍ നിന്നും 1.820 കിലോഗ്രാം കഞ്ചാവും എക്‌സൈസ് കണ്ടെടുത്തു.

## Article Content

**വടകര: **വടകരയില്‍ കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശി എക്‌സൈസ് പിടിയില്‍. മുര്‍ഷിദാബാദ് ജില്ലയിലെ മലോപ്പാറ കുര്‍ബാന്‍ മകന്‍ എസ്.കെ ആലം നെയാണ് വടകര എക്‌സൈസും സംഘവും പിടികൂടിയത്. ഇയാളുടെ കൈയ്യില്‍ നിന്നും 1.820 കിലോഗ്രാം കഞ്ചാവും എക്‌സൈസ് കണ്ടെടുത്തു.

കോഴിക്കോട് എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ വടകര നടക്കുതാഴ വെച്ച് വടകര എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ പി ഷൈലേഷും സംഘവും ചേര്‍ന്ന് അറസ്റ്റ ചെയ്തത്.

പ്രതിയെ വടകര എക്‌സൈസ് റേഞ്ച് ഓഫീസ് ഹാജരാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) എന്‍.കെ വിനോദന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാഹുല്‍ ആക്കിലേരി, സി.വി സന്ദീപ്, കെ മുഹമ്മദ് റമീസ്, കെ.എം അഖില്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എന്‍.കെ നിഷ, ആര്‍ രേഷ്മ, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ പി രാജന്‍ എന്നിവരും പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/320743/youth-arrested-with-ganja-in-vadakara)