---
title: "സൗഹൃദം പാര്‍ക്കില്‍ സൗര വിളക്ക് തെളിഞ്ഞു"
english_title: "Solar lamp lit up at Friendship Park"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/320815/solar-lamp-lit-up-at-friendship-park"
published_at: "2025-10-16T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f07427cd073_saaal.JPG"
keywords: []
---

# സൗഹൃദം പാര്‍ക്കില്‍ സൗര വിളക്ക് തെളിഞ്ഞു

> **Lead Summary:** **കാവുന്തറ: ** സൗഹൃദം പാര്‍ക്കില്‍ സൗര വിളക്ക് തെളിഞ്ഞു. നടുവണ്ണൂര്‍ ഗ്രാമ പഞ്ചയത്തിലെ 2 വാര്‍ഡില്‍ പുതുശ്ശേരിതാഴെ കനാല്‍ പാലം പരിസരത്ത് തുടങ്ങിയ സൗഹൃദം പാര്‍ക്കിലാണ് സോളാര്‍ സ്ട്രീറ്റ് ലൈറ്റ് തെളിഞ്ഞത് .

## Article Content

**കാവുന്തറ: ** സൗഹൃദം പാര്‍ക്കില്‍ സൗര വിളക്ക് തെളിഞ്ഞു. നടുവണ്ണൂര്‍ ഗ്രാമ പഞ്ചയത്തിലെ 2 വാര്‍ഡില്‍ പുതുശ്ശേരിതാഴെ കനാല്‍ പാലം പരിസരത്ത് തുടങ്ങിയ സൗഹൃദം പാര്‍ക്കിലാണ് സോളാര്‍ സ്ട്രീറ്റ് ലൈറ്റ് തെളിഞ്ഞത് .

സൗഹൃദം സ്വയം സഹായ സംഘത്തിന്റെ സാമ്പത്തിക സഹായത്തോടെയാണ് സോളാര്‍ ലൈറ്റ് സൗഹൃദം പാര്‍ക്കില്‍ സ്ഥാപിച്ചത്.വൈകുന്നേരങ്ങളില്‍ കുട്ടികളും പ്രായമായവരും സൗഹൃദം പാര്‍ക്കില്‍ നിത്യ സന്ദര്‍ശകരാണ്.

സൗഹൃദം പാര്‍ക്കിനോടനുബന്ദിച്ച് തട്ടുകടയും ഉള്ളതിനാല്‍ വൈകുന്നേരങ്ങളില്‍ പരിസരവാസികളും യാത്രക്കാരും പാര്‍ക്കില്‍ വന്ന് ഇരിക്കാറുണ്ട്. രാത്രി വെളിച്ചമില്ലത്തത് കൊണ്ട് പാര്‍ക്ക് ഇരുട്ടില്‍ ഇരിക്കേണ്ട അവസ്ഥയാണ്.

പതിനേഴായിരം രൂപയോളം ചിലവയിച്ചാണ് സോളാര്‍ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ചത് അത്തോളി സബ്ഇന്‍സ്പെക്ടര്‍ ടി. പി ജയേഷ് സോളാര്‍ സ്ട്രീറ്റ് ലൈറ്റ് സ്വിച്ച്ഓണ്‍ കര്‍മം നിര്‍വഹിച്ചു. പി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

സി.എം ശശി സ്വാഗതം പറഞ്ഞ ചടങ്ങിന് എം.സി കുമാരന്‍, സി.കെ ബാലകൃഷ്ണന്‍, കെ.പി ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.കെ ഗിരീഷ്, പി.ജി അനില്‍, ലീന കുമാരന്‍, അനില തായാട്ട് തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/320815/solar-lamp-lit-up-at-friendship-park)