---
title: "പേരാമ്പ്ര മണ്ഡലത്തില്‍ കൂണ്‍ ഗ്രാമം പദ്ധതി ആരംഭിച്ചു"
english_title: "Koon Village project launched in Perambra constituency"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/320856/koon-village-project-launched-in-perambra-constituency"
published_at: "2025-10-16T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f091e6baefb_tp.JPG"
keywords: []
---

# പേരാമ്പ്ര മണ്ഡലത്തില്‍ കൂണ്‍ ഗ്രാമം പദ്ധതി ആരംഭിച്ചു

> **Lead Summary:** **പേരാമ്പ്ര: **സംസ്ഥാന കൃഷി വകുപ്പ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ആര്‍കെവിവൈ പദ്ധതിയുടെ പിന്തുണയോടെ സംസ്ഥാനത്താകെ നടപ്പിലാക്കുന്ന സമഗ്ര കൂണ്‍ ഗ്രാമ പദ്ധതി പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ ആരംഭിച്ചു.

## Article Content

**പേരാമ്പ്ര: **സംസ്ഥാന കൃഷി വകുപ്പ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ആര്‍കെവിവൈ പദ്ധതിയുടെ പിന്തുണയോടെ സംസ്ഥാനത്താകെ നടപ്പിലാക്കുന്ന സമഗ്ര കൂണ്‍ ഗ്രാമ പദ്ധതി പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ ആരംഭിച്ചു.

പദ്ധതിയുടെ ഉദ്ഘാടനം പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ്, വൈസ് പ്രസിഡണ്ട് കെ.എം റീന തുടങ്ങിയവര്‍ സംസാരിച്ചു.

പേരാമ്പ്ര കൃഷി അസിസ്റ്റന്റ്  ഡയറക്ടര്‍ ടി.കെ നസീര്‍ സ്വാഗതവും തിക്കോടി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോണ കരിപ്പാളി നന്ദിയും പറഞ്ഞു.

കൂണ്‍ കൃഷി വിഷയത്തില്‍ എം.എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ ശാസ്ത്രജ്ഞന്‍ ഡോ. ജോസഫ് ജോണ്‍ ക്ലാസ് നയിച്ചു. പേരാമ്പ്ര മണ്ഡലത്തിലെ തിരഞ്ഞെടുക്കപ്പെട്ട 125 കര്‍ഷകര്‍ക്കാണ് പരിശീലന പരിപാടി നടത്തിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/320856/koon-village-project-launched-in-perambra-constituency)