---
title: "കായിക താരകങ്ങളെ കുരുന്നിലെ കണ്ടെത്തി പ്രോത്സാഹിപ്പിക്കണം; എം സുജാത"
english_title: "Sports stars should be identified and encouraged in childhood; M Sujatha"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/320873/sports-stars-should-be-identified-and-encouraged-in-childhood-m-sujatha"
published_at: "2025-10-16T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f09b7336b95_vadakkum.JPG"
keywords: []
---

# കായിക താരകങ്ങളെ കുരുന്നിലെ കണ്ടെത്തി പ്രോത്സാഹിപ്പിക്കണം; എം സുജാത

> **Lead Summary:** **പേരാമ്പ്ര : **വോളിബോള്‍ കളിക്കളത്തിലെ അനുഭവങ്ങള്‍ പങ്കിട്ട് ഇന്റര്‍നാഷണല്‍ വോളിമ്പോള്‍ താരം എം സുജാത.

## Article Content

**പേരാമ്പ്ര : **വോളിബോള്‍ കളിക്കളത്തിലെ അനുഭവങ്ങള്‍ പങ്കിട്ട് ഇന്റര്‍നാഷണല്‍ വോളിമ്പോള്‍ താരം എം സുജാത.

വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ ഒരുക്കിയ ഹൂണ്‍ ലൈമ്പ്രറി സംവാദ വേദിയില്‍ വോളിബോള്‍ കളിക്കളങ്ങളില്‍ ശരവേഗത്തില്‍ സ്മാഷുകള്‍ ഉതിര്‍ത്ത് ഗാലറികളില്‍ ആരവം പെയ്തിറക്കിയ നല്ല നിമിഷങ്ങള്‍ വിദ്യാര്‍ത്ഥികളുമായി താരം പങ്കുവെച്ചു.

കായികാധ്യാപികയും സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ എം സുജാത കായിക താരകങ്ങളെ കുരുന്നിലെ കണ്ടെത്തി പ്രോത്സാഹിപ്പിക്കേണ്ടത് കായികലോകത്തിന്റെ വളര്‍ച്ചക്ക് ഒഴിച്ചുകൂടാത്തതാണെന്ന് ചോദ്യങ്ങള്‍ക്ക് മറുപടിയായി ആവര്‍ത്തിച്ചു.

ചടങ്ങില്‍ പ്രഥാനധ്യാപകന്‍ വി അനില്‍, കെ.പി മുരളികൃഷ്ണദാസ്, പി.കെ രവിത, എം.കെ ലിനേഷ്, വിനില ദിനേശ്, കവി മരാര്‍, ഷിജി ബാബു, കമ്പനി കമാന്റര്‍ പി.കെ വൈഷ്ണവി എന്നിവര്‍ സംസാരിച്ചു. വോളിബോള്‍ അക്കാദമിയിലൂടെ പുത്തന്‍ താരോദയം സ്വപ്നം കാണുകയാണ് നമ്മുടെ സ്വന്തം സുജാത ടീച്ചറും കുട്ടികളും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/320873/sports-stars-should-be-identified-and-encouraged-in-childhood-m-sujatha)