---
title: "പേരാമ്പ്രയില്‍ സിപിഎം പൊലീസിന്റെ വക്താക്കളാകുന്നു; കെ. പ്രവീണ്‍ കുമാര്‍ "
english_title: "CPM becomes police spokesperson in Perambra; K. Praveen Kumar"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/320888/cpm-becomes-police-spokesperson-in-perambra-k-praveen-kumar"
published_at: "2025-10-16T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f0abab8cf31_app.JPG"
keywords: []
---

# പേരാമ്പ്രയില്‍ സിപിഎം പൊലീസിന്റെ വക്താക്കളാകുന്നു; കെ. പ്രവീണ്‍ കുമാര്‍ 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രയില്‍ സിപിഎം പൊലീസിന്റെ വക്താക്കളാകുന്നുവെന്ന് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്രയില്‍ സിപിഎം പൊലീസിന്റെ വക്താക്കളാകുന്നുവെന്ന് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഷാഫി സ്ഥലത്ത് വന്നില്ലായിരുന്നെങ്കില്‍ പൊലീസും സിപിഎമ്മുകാരും കുടി യുഡിഎഫ് പ്രവര്‍ത്തകരെ കൊല്ലുന്ന അവസ്ഥ ഉണ്ടാകുമായിരുന്നുവെന്നും സ്‌ഫോടക വസ്തു എറിഞ്ഞു എന്ന വ്യാജ പേരില്‍ അകാരണമായ അറസ്റ്റാണ് നടക്കുന്നതെന്നും ഇതിനെ പ്രതിരോധിക്കാനാണ് പൊലീസിന് എതിരായ തെളിവുകളടങ്ങിയ 6 വിഷ്വല്‍ പുറത്ത് വിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

പേരാമ്പ്രയില്‍ യുഡിഎഫും പൊലീസുമായാണ് പ്രശ്‌നം അതില്‍ സിപി എമ്മിന് എന്താണ് കാര്യമെന്നും പ്രകോപനം പൂര്‍ണമായി ഉണ്ടാക്കിയത് പൊലിസ് ആണെന്നും എസ്പി പോലും പൊലീസാണ് പ്രശ്‌നം ഉണ്ടാക്കിയതെന്ന് പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗ്രനേഡ് പൊട്ടിയത് ഡിവൈഎസ്പി ഹരിപ്രസാദിന്റെ കയ്യില്‍ നിന്നാണ് ' ലാത്തിയും ടിയര്‍ ഗ്യാസും രണ്ട് കയ്യിലുമായാണ് അയാള്‍ നടന്നത് '' അയാളുടെ കയ്യില്‍ നിന്ന് വീണാണ് ഗ്രനേഡ് പൊടിയത് ' എന്നിട്ടും സ്‌ഫോടക വസ്തു എറിഞ്ഞു എന്ന് പറയുന്നത് ശരിയല്ല എന്നും 'സ്‌ഫോടനം ഉണ്ടാക്കിയതും ഇരകളെ വേട്ടയാടുന്നതും പൊലീസാണ് ഇത് പിടിച്ച് നില്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു.

പേരാമ്പ്രയില്‍ വിവാദമായ പ്രസംഗം നടത്തിയ ഇ.പി ജയരാജനെയും ടി.പി രാമകൃഷ്ണന്‍ എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണമെന്നും പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എംപിയെ അടിച്ചുപരിക്കേല്‍പ്പിച്ച പൊലീസുകാരനെതിരെ നടപടി എടുത്തില്ലെങ്കില്‍ എസ്പിയുടെ വീടിനു മുന്നില്‍ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫ് പേരാമ്പ്രയില്‍ നടത്തിയ പ്രതിഷേധത്തിന്‍ ഇ.പി ജയരാജന്റെ പ്രസംഗം പിണറായി വിജയനെ സുഖിപ്പിക്കാന്‍ വേണ്ടിയായിരുന്നുവെന്നും പിണറായിയുമായി ഇടഞ്ഞു നില്‍ക്കുന്ന ജയരാജനെ പിണറായി ടിം നോട്ടമിട്ടിട്ടുണ്ടെന്നും അയാളുടെ കയ്യും കാലും അടിച്ച് ഒടിക്കുന്നത് അയാള്‍ നോക്കിയാല്‍ നല്ലതാണ്. '' ഇ പി ജയരാജന്റ പ്രസംഗമാണ് വിഷയം കെ.സി.വേണുഗോപാലിനെ ജയരാജന് അറിയില്ലെങ്കില്‍ പ്രകാശ് കാരാട്ടിനോടും എം.എ.ബേബി യോടും ചോദിക്കണം അവര്‍ പറഞ്ഞു തരും കാര്യങ്ങളെന്നും കെ സി ക്ക് ബിജെപിയുമായി കൂറ് കച്ചവടം ഇല്ല' 6 മാസം കഴിയുമ്പോള്‍ ആര് എവിടെ ഉണ്ടാകും എന്ന് നമ്മള്‍ക്ക് അപ്പോള്‍ പറയാമെന്നും ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ പറഞ്ഞു.

പേരാമ്പ്രയിലെ മുഴുവന്‍ സംഭവങ്ങളും ഹൈക്കോടതി ജഡ്ജിയുടെ നിരീക്ഷണത്തില്‍ പ്രത്യേക അന്വേഷണം ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/320888/cpm-becomes-police-spokesperson-in-perambra-k-praveen-kumar)