---
title: "വടകരയില്‍ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയില്‍ "
english_title: "Excise arrests youth with ganja in Vadakara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/320890/excise-arrests-youth-with-ganja-in-vadakara"
published_at: "2025-10-16T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f0ad95ef2a2_kanjav.JPG"
keywords: []
---

# വടകരയില്‍ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയില്‍ 

> **Lead Summary:** **വടകര: **വടകരയില്‍ വീണ്ടും കഞ്ചാവ് വേട്ട. അടക്കാത്തെരു ജെടിഎസിനു സമീപത്തെ ക്വാര്‍ട്ടേഴ്സില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ 8.715 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായത്. ഉത്തര്‍ പ്രദേശിലെ ഫിറോസബാദ് സ്വദേശിയായ ബാബു ലാല്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ താമസിക്കുന്ന മുറിയിലെ കട്ടിലിനടിയില്‍ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്.

## Article Content

**വടകര: **വടകരയില്‍ വീണ്ടും കഞ്ചാവ് വേട്ട. അടക്കാത്തെരു ജെടിഎസിനു സമീപത്തെ ക്വാര്‍ട്ടേഴ്സില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ 8.715 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായത്. ഉത്തര്‍ പ്രദേശിലെ ഫിറോസബാദ് സ്വദേശിയായ ബാബു ലാല്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ താമസിക്കുന്ന മുറിയിലെ കട്ടിലിനടിയില്‍ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്.

മാര്‍ബിള്‍ തൊഴിലാളിയായ ഇയാള്‍ നാട്ടില്‍ പോയി മടങ്ങിവരുമ്പോഴാണ് കഞ്ചാവ് കടത്തിക്കൊണ്ടുവന്നതെന്നാണ് എക്സൈസ് പറയുന്നത്. ഏകദേശം പത്ത് വര്‍ഷമായി വടകരയില്‍ താമസിക്കുന്ന ഇയാള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുന്ന രീതിയിലാണ് കഞ്ചാവ് വിതരണം ചെയ്തിരുന്നത്.

വടകര എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.ആര്‍. ഹിരോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

നേരത്തെ പശ്ചിമബംഗാള്‍ സ്വദേശിയെ കഞ്ചാവുമായി പിടികൂടിയതിനു പിന്നാലെയാണ് ഈ  അറസ്റ്റ്. എക്സൈസ് ഇന്‍സ്പെക്ടര്‍ എം അനുശ്രീ, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ പ്രമോദ് പുളിക്കൂല്‍, പ്രിവന്റിവ് ഓഫീസര്‍മാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാര്‍, ഡ്രൈവര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/320890/excise-arrests-youth-with-ganja-in-vadakara)