---
title: "സെക്യൂരിറ്റി ജീവനക്കാരിയെ മര്‍ദ്ദിച്ച യുവാവ് അറസ്റ്റില്‍"
english_title: "Complaint alleging that a young man assaulted a security guard at a medical college"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/320897/complaint-alleging-that-a-young-man-assaulted-a-security-guard-at-a-medical-college"
published_at: "2025-10-16T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f0b500d542d_college.JPG"
keywords: []
---

# സെക്യൂരിറ്റി ജീവനക്കാരിയെ മര്‍ദ്ദിച്ച യുവാവ് അറസ്റ്റില്‍

> **Lead Summary:** **കോഴിക്കോട് :** കോഴിക്കോട് മെഡിക്കല്‍ കോളെജിലെ സെക്യൂരിറ്റി ജീവനക്കാരിയെ യുവാവ് മര്‍ദ്ദിച്ചതായി പരാതി. സെക്യൂരിറ്റി ജീവനക്കാരി ആയ തുഷാരയ്ക്കാണ് മര്‍ദ്ദനമേറ്റത്.

## Article Content

**കോഴിക്കോട് :** കോഴിക്കോട് മെഡിക്കല്‍ കോളെജിലെ സെക്യൂരിറ്റി ജീവനക്കാരിയെ യുവാവ് മര്‍ദ്ദിച്ചതായി പരാതി. സെക്യൂരിറ്റി ജീവനക്കാരി ആയ തുഷാരയ്ക്കാണ് മര്‍ദ്ദനമേറ്റത്.

സംഭവത്തില്‍ മലപ്പുറം സ്വദേശിയായ മുഹമ്മദ് സാലിഹ് അബ്ദുള്ളയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് മുഹമ്മദ് സാലിഹ് തുഷാരയെ മര്‍ദ്ദിച്ചത്.

മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ കാണാനെത്തിയതായിരുന്നു മുഹമ്മദ് സാലിഹ്. ആറാം വാര്‍ഡില്‍ കഴിയുന്ന ബന്ധുവിനെ കാണാന്‍ മുഹമ്മദ് സാലിഹിന് സുരക്ഷാ ജീവനക്കാരിയായ തുഷാര പ്രവേശനാനുമതി നിഷേധിക്കുകയായിരുന്നു.

തന്റെ പക്കല്‍ പാസുണ്ടെന്ന് മുഹമ്മദ് സാലിഹ് പറഞ്ഞെങ്കിലും പ്രവേശിക്കാന്‍ സാധിക്കില്ലെന്ന് തുഷാര ആവര്‍ത്തിച്ചതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ മുഹമ്മദ് സാലിഹ് തുഷാരയെ മര്‍ദ്ദിച്ചെന്നാണ് ആരോപണം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/320897/complaint-alleging-that-a-young-man-assaulted-a-security-guard-at-a-medical-college)