---
title: "ജല അതോറിറ്റിയുടെ രാക്ഷസഗര്‍ത്തം; പരിഹാരം വേണമെന്ന് നാട്ടുകാര്‍"
english_title: "Water Authority's monster lake; locals demand solution"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321035/water-authoritys-monster-lake-locals-demand-solution"
published_at: "2025-10-17T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f1de8480219_paypp.jpg"
keywords: []
---

# ജല അതോറിറ്റിയുടെ രാക്ഷസഗര്‍ത്തം; പരിഹാരം വേണമെന്ന് നാട്ടുകാര്‍

> **Lead Summary:** **പേരാമ്പ്ര**: കോടേരിച്ചാല്‍ ആശാരിമുക്ക് കനാല്‍ റോഡില്‍ ജല്‍ജീവന്‍ കൂറ്റന്‍ പൈപ്പ് സ്ഥാപിക്കാന്‍ വേണ്ടി എടുത്ത വലിയചാല്‍ അപകടത്തിന് കാരണമാകുന്നു. പൈപ്പ് ഇട്ട ഭാഗം മണ്ണിട്ട് മൂടാതെ സുരക്ഷാവേലിയോ മുന്നറിയിപ്പ് ബോര്‍ഡോ വെക്കാതെ പണി നിര്‍ത്തിയിരിക്കുന്നു.

## Article Content

**പേരാമ്പ്ര**: കോടേരിച്ചാല്‍ ആശാരിമുക്ക് കനാല്‍ റോഡില്‍ ജല്‍ജീവന്‍ കൂറ്റന്‍ പൈപ്പ് സ്ഥാപിക്കാന്‍ വേണ്ടി എടുത്ത വലിയചാല്‍ അപകടത്തിന് കാരണമാകുന്നു. പൈപ്പ് ഇട്ട ഭാഗം മണ്ണിട്ട് മൂടാതെ സുരക്ഷാവേലിയോ മുന്നറിയിപ്പ് ബോര്‍ഡോ വെക്കാതെ പണി നിര്‍ത്തിയിരിക്കുന്നു.

ഒരുഭാഗത്ത് ആയമുള്ള കനാലും നടുവില്‍ വീതികുറഞ്ഞ ടാറിട്ട റോഡും മറുഭാഗം നാലര മീറ്ററോളം ആഴമുളള ഗട്ടറുമാണുള്ളത്. പകല്‍ നിരവധി യാത്രക്കാരും സ്‌കൂള്‍ ബസ്സുകളും പോകുന്ന ഇതിലൂടെ രാത്രിയില്‍ വാഹനത്തില്‍ പോകുന്നവര്‍ പ്രത്യേകിച്ചും ഇരുചക്ര വാഹന ഡ്രൈവര്‍മാര്‍ അപകടത്തില്‍ പെടാത്തത് ഭാഗ്യം കൊണ്ട് മാത്രമാണ്.

ഈയടുത്ത് ഇതില്‍ വീണ യുവാവ് വലിയ പരുക്കുകള്‍ കൂടാതെ രക്ഷപെട്ടത് അല്‍ഭുതമായിരുന്നു. ഈ കുഴിയില്‍ വീണ് ജീവന്‍ പൊലിഞ്ഞാല്‍ മാത്രമെ അധികൃതര്‍ ശ്രദ്ധിക്കുകയുള്ളൂ എന്ന് നാട്ടുകാര്‍ പറഞ്ഞു.

ഇത് സര്‍ക്കാര്‍ നിര്‍മ്മിത രാക്ഷസഗര്‍ത്തമാണെന്നും അടിയന്തിരമായി ഈ ഭാഗം മണ്ണിട്ട് നികത്തുവാന്‍ നാട്ടുകാരും യാത്രക്കാരും ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321035/water-authoritys-monster-lake-locals-demand-solution)