---
title: "പുരസ്‌കാരം ഏറ്റുവാങ്ങി കായണ്ണ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ "
english_title: "Kayanna Government Higher Secondary School receives the award"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321038/kayanna-government-higher-secondary-school-receives-the-award"
published_at: "2025-10-17T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f1e41adb1e2_PURASMMMM.jpg"
keywords: []
---

# പുരസ്‌കാരം ഏറ്റുവാങ്ങി കായണ്ണ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 

> **Lead Summary:** കായണ്ണ : കോഴിക്കോട് ജില്ലയിലെ മികച്ച എന്‍എസ്എസ് യൂണിറ്റുകളില്‍ ഒന്നായി കായണ്ണ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് എംഎസ്എസ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ഹയര്‍ സെക്കണ്ടറി റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. രാജേഷ് കുമാര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

## Article Content

കായണ്ണ : കോഴിക്കോട് ജില്ലയിലെ മികച്ച എന്‍എസ്എസ് യൂണിറ്റുകളില്‍ ഒന്നായി കായണ്ണ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് എംഎസ്എസ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ഹയര്‍ സെക്കണ്ടറി റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. രാജേഷ് കുമാര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

പ്രിന്‍സിപ്പാള്‍ ടി.ജെ പുഷ്പവല്ലി, പ്രോഗ്രാം ഓഫീസര്‍ ഡോ. എം.എം സുബീഷ്, വളണ്ടിയര്‍ ലീഡര്‍മാരായ ശ്രിയ എസ് ജിത്ത്, ഹരീദേവ്, ദേവിക, അമല്‍ജിത്ത് എന്നിവര്‍ ചേര്‍ന്ന് പുരസ്‌ക്കാരം ഏറ്റുവാങ്ങി.

ജില്ലാ കോര്‍ഡിനേറ്റര്‍ ജി. മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. നാഷണല്‍ സര്‍വീസ് സ്‌കീം റീജിയണല്‍ കോര്‍ഡിനേറ്റര്‍ എസ് ശ്രീചിത്ത്, ജില്ലാ കോര്‍ഡിനേറ്റര്‍ എം.കെ ഫൈസല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ജില്ലയിലെ 165 എന്‍എസ്എസ് യൂണിറ്റുകളില്‍ നിന്നും മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ച യൂണിറ്റുകള്‍ക്കാണ് പുരസ്‌കാരം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321038/kayanna-government-higher-secondary-school-receives-the-award)