---
title: "പേരാമ്പ്ര ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം 92 ബാച്ച് എസ്എസ്എല്‍സി കൂട്ടായ്മ"
english_title: "92nd batch SSLC association with Perambra Buds School students"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321082/92nd-batch-sslc-association-with-perambra-buds-school-students"
published_at: "2025-10-17T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f2092925492_buds.jpg"
keywords: []
---

# പേരാമ്പ്ര ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം 92 ബാച്ച് എസ്എസ്എല്‍സി കൂട്ടായ്മ

> **Lead Summary:** **പേരാമ്പ്ര: ** പേരാമ്പ്ര ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 92 ബാച്ച് എസ്എസ്എല്‍സി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ആടിയും പാടിയും ഒരു ദിവസം ചിലവഴിച്ച് സന്തോഷം പങ്കുവെച്ചു.

## Article Content

**പേരാമ്പ്ര: ** പേരാമ്പ്ര ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 92 ബാച്ച് എസ്എസ്എല്‍സി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ആടിയും പാടിയും ഒരു ദിവസം ചിലവഴിച്ച് സന്തോഷം പങ്കുവെച്ചു.

പേരാമ്പ്ര ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ സുനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അനീഷ് പാറക്കണ്ടി അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ വൈ.എം സുനീഷ്, ടി.എന്‍ രമേശ്, വി.പി പ്രമോദ്, ബഡ്സ് സ്‌കൂള്‍ അധ്യാപിക പ്രജുന തുടങ്ങിയവര്‍ സംസാരിച്ചു. കുട്ടികള്‍ക്കുള്ള ഒരു ദിവസത്തെ ഭക്ഷണത്തോടൊപ്പം ഗാനമേള ഉള്‍പ്പെടെ വിവിധ കലാപരിപാടികളോടെ നടത്തിയ ചടങ്ങില്‍ സ്‌കൂളിന് 92 ബാച്ചിന്റ വക രണ്ടു ഫാനുകള്‍ കൂടി നല്‍കിയാണ് വൈകീട്ടോടെ പരിപാടി സമാപിച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321082/92nd-batch-sslc-association-with-perambra-buds-school-students)