---
title: "യുഡിഎഫിലെ വല്യേട്ടന്‍ കളി അവസാനിപ്പിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (ജേക്കബ്)"
english_title: "Kerala Congress (Jacob) wants to end the big game in UDF"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321091/kerala-congress-jacob-wants-to-end-the-big-game-in-udf"
published_at: "2025-10-17T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f213995f383_saaal.JPG"
keywords: []
---

# യുഡിഎഫിലെ വല്യേട്ടന്‍ കളി അവസാനിപ്പിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (ജേക്കബ്)

> **Lead Summary:** **പേരാമ്പ്ര: ** പരിപാടി വേദികളില്‍ ഘടക കക്ഷികളെ അംഗീകരിക്കാതെയുള്ള യുഡിഎഫിലെ വല്യേട്ടന്‍ കളി കോണ്‍ഗ്രസും, ലീഗും അവസാനിപ്പിക്കണമെന്ന ആവശ്യവുമായി കേരളാ കോണ്‍ഗ്രസ് (ജേക്കബ്) നേതാക്കള്‍ രംഗത്ത്.

## Article Content

**പേരാമ്പ്ര: ** പരിപാടി വേദികളില്‍ ഘടക കക്ഷികളെ അംഗീകരിക്കാതെയുള്ള യുഡിഎഫിലെ വല്യേട്ടന്‍ കളി കോണ്‍ഗ്രസും, ലീഗും അവസാനിപ്പിക്കണമെന്ന ആവശ്യവുമായി കേരളാ കോണ്‍ഗ്രസ് (ജേക്കബ്) നേതാക്കള്‍ രംഗത്ത്.

കഴിഞ്ഞ ദിവസം പേരാമ്പ്രയില്‍ യുഡിഎഫ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത് എന്ന ആരോപണവുമായി യുഡിഎഫ് ഡിവൈഎസ്പി ഓഫീസിനു മുന്നില്‍ നടത്തിയ സത്യാഗ്രഹ സമരത്തില്‍ ചെറുകക്ഷികളുടെ നേതാക്കളെ അവഗണിച്ചു എന്ന ആരോപണമാണ് കേരളാ കോണ്‍ഗ്രസ് (ജേക്കബ്) നേതാക്കള്‍ ഉന്നയിക്കുന്നത്.

ഇവിടെ ഉണ്ടായിരുന്ന യുഡിഎഫിലെ ചെറുകക്ഷികളുടെ നേതാക്കള്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കുകയോ അവരുടെ പേര് പോലും പറയുകയോ ചെയ്തില്ലന്ന് കേരളാ കോണ്‍ഗ്രസ് (ജേക്കബ്) നേതാക്കളായ കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി രാജന്‍ വര്‍ക്കി, കേരളാ യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ലാ പ്രസിഡണ്ട്് ഷെഫീഖ് തറോപ്പൊയില്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

ഇതാണ് ഇവരെ ചൊടിപ്പിച്ചത്. എല്‍ഡിഎഫ് നേതൃത്വം എങ്ങനെയൊണ് വലിപ്പ ചെറുപ്പ വ്യത്യാസമില്ലാതെ പൊതു വേദികളില്‍ ഘടക കക്ഷികളെ പരിഗണിക്കുന്നത് എന്ന് കോണ്‍ഗ്രസും ലീഗും കണ്ടു പഠിക്കണമെന്നും അവര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321091/kerala-congress-jacob-wants-to-end-the-big-game-in-udf)