---
title: "പേരാമ്പ്ര സമൃദ്ധി ഗ്രാമ പഞ്ചായത്ത് പ്രഖ്യാപനവും ബിഎസ്എന്‍എല്‍ സില്‍വര്‍ ജൂബിലി ആഘോഷവും"
english_title: "Perambra Samriddhi Grama Panchayat announcement and BSNL Silver Jubilee celebration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321106/perambra-samriddhi-grama-panchayat-announcement-and-bsnl-silver-jubilee-celebration"
published_at: "2025-10-17T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f21fe8c5192_saaal.JPG"
keywords: []
---

# പേരാമ്പ്ര സമൃദ്ധി ഗ്രാമ പഞ്ചായത്ത് പ്രഖ്യാപനവും ബിഎസ്എന്‍എല്‍ സില്‍വര്‍ ജൂബിലി ആഘോഷവും

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര സമൃദ്ധി ഗ്രാമ പഞ്ചായത്ത് പ്രഖ്യാപനവും ബിഎസ്എന്‍എല്‍ സില്‍വര്‍ ജൂബിലി ആഘോഷവും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര സമൃദ്ധി ഗ്രാമ പഞ്ചായത്ത് പ്രഖ്യാപനവും ബിഎസ്എന്‍എല്‍ സില്‍വര്‍ ജൂബിലി ആഘോഷവും സംഘടിപ്പിച്ചു.

ഗ്രാമ പഞ്ചായത്ത് പരിധിയില്‍ എവിടെയും സൗജന്യമായി അതിവേഗ ഒപ്റ്റിക്കല്‍ ഫൈബര്‍ ഇന്റര്‍നെറ്റ് വൈ ഫൈ സംവിധാനം നല്‍കാന്‍ വിഭാവനം ചെയ്യപ്പെട്ട പദ്ധതിയായ സമൃദ്ധി ഗ്രാമ പഞ്ചായത്ത് നിലവാരത്തിലേക്ക് എത്തി പേരാമ്പ്ര ഗ്രാമ പഞ്ചായത്ത്.

പേരാമ്പ്ര മരക്കാടി സ്‌ക്വയറില്‍ വെച്ച് നടന്ന ചടങ്ങ് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ്ഉദ്ഘാടനം ചെയ്തു. ബിഎസ്എന്‍എല്‍ വടകര എജിഎം ജാസിം അധ്യക്ഷത വഹിച്ചു. കോഴിക്കോട് ബിഎസ്എന്‍എല്‍ ഡിജിഎം വി.പി ദീപ പ്രഖ്യാപന കര്‍മ്മം നിര്‍വ്വഹിച്ചു.

സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കോഴിക്കോട്, വയനാട് ജില്ലകള്‍ പര്യടനം നടത്തുന്ന ബൈക്ക് റാലിക്ക് ചടങ്ങില്‍ സ്വീകരണം നല്‍കി. മികച്ച ചാനല്‍ പാര്‍ട്ണര്‍മാര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും നടത്തി.

പേരാമ്പ്ര പഞ്ചായത്ത് അംഗം വിനോദ് തിരുവോത്ത്, കോഴിക്കോട് ബിഎസ്എന്‍എല്‍ എജിഎം അംജദ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321106/perambra-samriddhi-grama-panchayat-announcement-and-bsnl-silver-jubilee-celebration)