---
title: "നവീകരിച്ച ഒറ്റക്കണ്ടം ജനകീയ ആരോഗ്യ കോന്ദ്രം ഉദ്ഘാടനം ചെയ്തു"
english_title: "Renovated public health center inaugurated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321119/renovated-public-health-center-inaugurated"
published_at: "2025-10-17T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f226b8eac8c_ottakandam.jpg"
keywords: []
---

# നവീകരിച്ച ഒറ്റക്കണ്ടം ജനകീയ ആരോഗ്യ കോന്ദ്രം ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ചങ്ങരോത്ത് : **ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് നവീകരിച്ച ഒറ്റക്കണ്ടം ജനകീയ ആരോഗ്യ കോന്ദ്രം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.

## Article Content

**ചങ്ങരോത്ത് : **ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് നവീകരിച്ച ഒറ്റക്കണ്ടം ജനകീയ ആരോഗ്യ കോന്ദ്രം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിസണ്ട് ടി.പി. റീന അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം കെ.ടി. മെയ്തീന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍മാരായ പാളയാട്ട് ബഷീര്‍, ടി.കെ. ഷൈലജ, ഡേ: രാജ റാം (ഡിഎംഒ), ഡേ: ഷാജി (ഡിപിഎം), മെഡിക്കല്‍ ഓഫീസര്‍ ദയാ രാധകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.കെ. പ്രകാശിനി, കെ.വി അശോകന്‍, വാര്‍ഡ് കണ്‍വീനര്‍ ബീരാന്‍ കുട്ടി, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321119/renovated-public-health-center-inaugurated)