---
title: " രാഷ്ട്രീയ ശാക്തീകരണത്തിലൂടെ മാത്രമേ ദലിതരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയൂ; പി. രാമഭദ്രന്‍"
english_title: "Dalits' problems can be solved only through political empowerment; P. Ramabhadran"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321124/dalits-problems-can-be-solved-only-through-political-empowerment-p-ramabhadran"
published_at: "2025-10-17T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f22af9b3ad0_kkd.jpg"
keywords: []
---

#  രാഷ്ട്രീയ ശാക്തീകരണത്തിലൂടെ മാത്രമേ ദലിതരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയൂ; പി. രാമഭദ്രന്‍

> **Lead Summary:** രാഷ്ട്രീയ ശാക്തീകരണത്തിലൂടെ മാത്രമേ ദലിതരുടെയും പിന്നോക്ക വിഭാഗങ്ങളുടെയും മറ്റ് പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളുടെയും അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

രാഷ്ട്രീയ ശാക്തീകരണത്തിലൂടെ മാത്രമേ ദലിതരുടെയും പിന്നോക്ക വിഭാഗങ്ങളുടെയും മറ്റ് പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളുടെയും അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

സമൂഹത്തിന്റെ അടിത്തട്ടില്‍ ഉള്ള ജനങ്ങളുടെ ഒട്ടേറെ ജീവിത പ്രശ്‌നങ്ങള്‍ക്ക് ഇനിയും പരിഹാരം തേടേണ്ടതായിരിക്കുന്നുവെന്നും അതിന് സാമൂഹ്യ മുന്നേറ്റത്തിലൂടെയുള്ള പ്രവര്‍ത്തനങ്ങളാണ് അനിവാര്യമായിട്ടുള്ളതെന്നും സാമൂഹ്യ മുന്നേറ്റത്തിലൂടെ രാഷ്ട്രീയ ശാക്തീകരണം എന്ന ആശയം ശക്തിപ്പെട്ടുവരികയാണെന്നും അതിന് എല്ലാ തലങ്ങളില്‍ നീന്നും വമ്പിച്ച പിന്തുണയാണ് എല്ലാഭാഗത്തു നിന്നും ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജാതി വിവേചനതയെ കുറിച്ച് പരാതിപ്പെട്ടും പ്രസംഗിച്ചും നടന്നാല്‍ മാത്രം പോരാ അതിനെതിരെ പ്രതികരിക്കാന്‍ തയാറാകണമെന്നും രാഷ്ട്രീയ ശാക്തീകരണത്തിലൂടെ മാത്രമേ പ്രതികരണ ശേഷിയും അധികാര പങ്കാളിത്തവും ഉറപ്പാക്കാന്‍ കഴിയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ.ഡി.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ ബാലകൃഷ്ണന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. എന്‍.എസ്.കുമാര്‍,അഡ്വ.സി.ഭാസ്‌കരന്‍,കെ.പി.റൂഫാസ്,ശ്രീധരന്‍മൂടാടി,ദാമോദരന്‍ കോഴഞ്ചേരി, എം.പി.ബാബു പേരാമ്പ്ര,പി.സി.തങ്കമ്മ,സി.കെ.മണി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321124/dalits-problems-can-be-solved-only-through-political-empowerment-p-ramabhadran)