---
title: "വെള്ളിയൂര്‍ എയുപി സ്‌കൂളില്‍ സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷന്‍ യാഥാര്‍ത്ഥ്യമായി"
english_title: "Complete digitalization has become a reality at Velliyoor AUP School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321219/complete-digitalization-has-become-a-reality-at-velliyoor-aup-school"
published_at: "2025-10-18T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f32e75bb38d_tpp.jpg"
keywords: []
---

# വെള്ളിയൂര്‍ എയുപി സ്‌കൂളില്‍ സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷന്‍ യാഥാര്‍ത്ഥ്യമായി

> **Lead Summary:** **വെള്ളിയൂര്‍ : **വെള്ളിയൂര്‍ എയുപി സ്‌കൂളില്‍ സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷന്‍ യാഥാര്‍ത്ഥ്യമായി. ഡിജിറ്റല്‍ സംവിധാനങ്ങളുടെ ഉദ്ഘാടനവും പുതിയ ലിഫ്റ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മവും പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു.

## Article Content

**വെള്ളിയൂര്‍ : **വെള്ളിയൂര്‍ എയുപി സ്‌കൂളില്‍ സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷന്‍ യാഥാര്‍ത്ഥ്യമായി. ഡിജിറ്റല്‍ സംവിധാനങ്ങളുടെ ഉദ്ഘാടനവും പുതിയ ലിഫ്റ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മവും പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ടി.പി രാമകൃഷ്ണന്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ചാണ് ഡിജിറ്റല്‍ സംവിധാനം യാഥാര്‍ത്ഥ്യമാക്കിയത്. വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സാങ്കേതികമികവുള്ള പഠനാന്തരീക്ഷം ഒരുക്കാന്‍ ഡിജിറ്റല്‍ സംവിധാനം സഹായകരമാകും.

നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരിക്കണ്ടി അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.വി പ്രമോദ് മുഖ്യാതിഥിയായി.

വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷിജി കൊട്ടാരക്കല്‍, പേരാമ്പ്ര ബിപിസി ഷാജിമ, ആലിക്കുട്ടി, രാജീവന്‍ കുറുങ്ങോട്ട്, ശങ്കരന്‍, മനോജ് പാലയാട്ട്, ശ്രീഷ്ന മിനര്‍വ, പിടിഎ പ്രസിഡന്റ് അജേഷ് പുതുക്കുടി, എംപിടിഎ പ്രസിഡന്റ് നിഷിത ഷിജു, പി.പി മുഹമ്മദലി തുടങ്ങിയവര്‍ സംസാരിച്ചു.

പ്രധാനധ്യാപിക ടി.കെ സനിത സ്വാഗതം പറഞ്ഞ ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി ജി.ഡി സൗമ്യ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321219/complete-digitalization-has-become-a-reality-at-velliyoor-aup-school)