---
title: "കാവുന്തറയില്‍ അടുക്കളയും തേങ്ങാകൂടും വിറകു പുരയ്ക്കും തീ പിടിച്ചു"
english_title: "In Kaunthara, a kitchen, a coconut hut and a barn caught fire"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/32123/in-kaunthara-a-kitchen-a-coconut-hut-and-a-barn-caught-fire"
published_at: "2022-03-16T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6231beb67a8aa_0000 WATERMARK.jpg"
keywords: []
---

# കാവുന്തറയില്‍ അടുക്കളയും തേങ്ങാകൂടും വിറകു പുരയ്ക്കും തീ പിടിച്ചു

> **Lead Summary:** ** നടുവണ്ണൂര്‍:** കാവുന്തറ നടുക്കണ്ടി മൊയ്തിയുടെ വീടിനോട് ചേര്‍ന്നുള്ള അടുക്കളയും തേങ്ങ സംഭരിക്കാനായി തയ്യാറാക്കിയ ചേവും വിറകു പുരയും വീട്ട് ഉപകരണങ്ങളും കത്തി നശിച്ചു.

## Article Content

** നടുവണ്ണൂര്‍:** കാവുന്തറ നടുക്കണ്ടി മൊയ്തിയുടെ വീടിനോട് ചേര്‍ന്നുള്ള അടുക്കളയും തേങ്ങ സംഭരിക്കാനായി തയ്യാറാക്കിയ ചേവും വിറകു പുരയും വീട്ട് ഉപകരണങ്ങളും കത്തി നശിച്ചു.

കഴിഞ്ഞ ദിവസം രാത്രി 9 മണിക്ക് വീടിനോട് ചേര്‍ന്ന അടുക്കളയില്‍ തീ പടരുകയും റബ്ബര്‍ ഷീറ്റുകള്‍ക്കും അതുവഴി തേങ്ങാ കൂടും പിന്നീട് വിറകു പുരയ്ക്കും തീ പിടിച്ചു. പേരാമ്പ്ര ഫയര്‍ ഫോഴ്‌സില്‍ വിവരമറിയിക്കുകയും ഉടന്‍ തന്നെ ഫയര്‍ ഫോയ്‌സെത്തി തീ അണച്ചു.

തീ പടര്‍ന്ന സാഹചര്യത്തില്‍ ഓടി കൂടിയ നാട്ടുകാരും വീട്ട്കാരും ചേര്‍ന്ന് രണ്ട് ഗ്യാസ് സിലണ്ടറും കറന്റ് കണക്ഷനും ഒഴിവാക്കിയത് വലിയൊരപകടം ഒഴിവാക്കുവാന്‍ സാധിച്ചു. റബ്ബര്‍ ഷീറ്റുകള്‍, തേങ്ങ, തേങ്ങാ കൂട്, അടുക്കള ഉപകരണങ്ങള്‍, വീട്ട് സാധനങ്ങള്‍, വിറക്ക്, വിറക്ക് പുര എന്നിവ കത്തി നശിക്കുകയും അടുക്കള ചുമരിന് വിള്ളലുകള്‍ ഉണ്ടാവുകയും ചെയ്തു. സമീപത്തുണ്ടായ കോഴിക്കൂട് തുറന്ന് വിട്ടതിനാല്‍ കോഴികളെ ജീവനോടെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/32123/in-kaunthara-a-kitchen-a-coconut-hut-and-a-barn-caught-fire)