---
title: "നോര്‍ക്ക കെയര്‍ എന്റോള്‍മെന്റ് സഹായ കേന്ദ്രം ആരംഭിച്ചു "
english_title: "NORKA CARE Enrollment Assistance Center launched"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321274/norka-care-enrollment-assistance-center-launched"
published_at: "2025-10-18T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f3559376883_norka.jpg"
keywords: []
---

# നോര്‍ക്ക കെയര്‍ എന്റോള്‍മെന്റ് സഹായ കേന്ദ്രം ആരംഭിച്ചു 

> **Lead Summary:** **പേവാമ്പ്ര: **പ്രവാസി കേരളീയര്‍ക്കായുള്ള നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി നോര്‍ക്ക ആസ്ഥാനത്തു സഹായ കേന്ദ്രം ആരംഭിച്ചു.

## Article Content

**പേവാമ്പ്ര: **പ്രവാസി കേരളീയര്‍ക്കായുള്ള നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി നോര്‍ക്ക ആസ്ഥാനത്തു സഹായ കേന്ദ്രം ആരംഭിച്ചു.

ഓണ്‍ലൈനായി വീഡിയോ കോണ്‍ഫെറെന്‍സിങ്ങ് സംവിധാനത്തിലൂടെയാണ് സഹായം ലഭ്യമാക്കുക. കുവൈറ്റില്‍ നിന്നുള്ള പ്രവാസികളെ എന്റോള്‍മെന്റിന് സഹായിച്ചുകൊണ്ട് നോര്‍ക്ക റൂട്‌സ് സിഇഒ അജിത് കോളശ്ശേരി സഹായ കേന്ദ്രം ഉദ്ഘാടനം ചെയ്തു.

നോര്‍ക്ക കെയര്‍ എന്റോള്‍മെന്റിനുളള അവസാന തീയ്യതിയായ ഒക്ടോബര്‍ 30 വരെ എല്ലാ പ്രവൃത്തി ദിവസവും ഉച്ചയ്ക്ക് മൂന്ന് മണി മുതല്‍ 3.45 വരെ ഈ സംവിധാനം പ്രവര്‍ത്തിക്കും.

നോര്‍ക്ക റൂട്‌സ് വെബ്‌സൈറ്റ് (https://id.norkaroots.kerala.gov.in/) വഴി വീഡിയോ കോള്‍ മുഖാന്തിരമാണ് പ്രവേശിക്കേണ്ടത്. അണ്ടര്‍ സെക്രട്ടറി എസ്.എച്ച് ഷെമീം ഖാന്‍ ആണ് നോഡല്‍ ഓഫീസര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321274/norka-care-enrollment-assistance-center-launched)