---
title: " രമേശ് കാവിലിന് ആദരമൊരുക്കി പേരാമ്പ്ര അഗ്രികള്‍ച്ചറല്‍ വെല്‍ഫെയര്‍ കോ. ഓപ്പറേറ്റീവ് സൊസൈറ്റി"
english_title: "Perambra Agricultural Welfare Co. Operative Society pays tribute to Ramesh Kavil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321280/perambra-agricultural-welfare-co-operative-society-pays-tribute-to-ramesh-kavil"
published_at: "2025-10-18T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f35b8c92c6a_ramesh_kavil.jpg"
keywords: []
---

#  രമേശ് കാവിലിന് ആദരമൊരുക്കി പേരാമ്പ്ര അഗ്രികള്‍ച്ചറല്‍ വെല്‍ഫെയര്‍ കോ. ഓപ്പറേറ്റീവ് സൊസൈറ്റി

> **Lead Summary:** **പേരാമ്പ്ര : **പേരാമ്പ്ര അഗ്രികള്‍ച്ചറല്‍ വെല്‍ഫെയര്‍ കോ. ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രശസ്ത കവിയും ഗാനരചയിതാവുമായ രമേശ് കാവിലിനെ ആദരിച്ചു. സൊസൈറ്റിയുടെ 12 ാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന ചടങ്ങിലാണ് ആദരവ് സംഘടിപ്പിച്ചത്.

## Article Content

**പേരാമ്പ്ര : **പേരാമ്പ്ര അഗ്രികള്‍ച്ചറല്‍ വെല്‍ഫെയര്‍ കോ. ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രശസ്ത കവിയും ഗാനരചയിതാവുമായ രമേശ് കാവിലിനെ ആദരിച്ചു. സൊസൈറ്റിയുടെ 12 ാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന ചടങ്ങിലാണ് ആദരവ് സംഘടിപ്പിച്ചത്.

ചടങ്ങ് ഉദ്ഘാടനം ചെയ്ത സൊസൈറ്റി പ്രസിഡന്റ് രവീന്ദ്രന്‍ കേളോത്ത് രമേശ് കാവിലിനെ പൊന്നാടയണിയിച്ച് ഉപഹാരം നല്‍കി ആദരിച്ചു. സൊസൈറ്റി ഡയറക്ടര്‍ ഡോ സനല്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കുഷ്ബു രാഗേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ചടങ്ങില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച സൊസൈറ്റി ജീവനക്കാരുടെ മക്കളെ ആദരിച്ചു.

പുതുക്കുടി അബ്ദു റഹ്‌മാന്‍, വി.കെ രമേശന്‍, ഇ.ടി സത്യന്‍, വി.കെ നാരായണന്‍ അടിയോടി, ഒ.കെ ബാലകൃഷ്ണന്‍, വി.എം മുഹമ്മദ്, കെ.കെ. ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇ.ടി രഘു സ്വാഗതം പറഞ്ഞ ചടങ്ങിന് കെ.കെ. സുജാത നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321280/perambra-agricultural-welfare-co-operative-society-pays-tribute-to-ramesh-kavil)