---
title: "തങ്ങള്‍ ചാരിറ്റബിള്‍ സൊസൈറ്റി അംഗത്വ വിതരണ ക്യാമ്പയിന്റെ ഉദ്ഘാടനം"
english_title: "Inauguration of the Syed Hyderali Shihab Thangal Charitable Society Membership Distribution Campaign"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321285/inauguration-of-the-syed-hyderali-shihab-thangal-charitable-society-membership-distribution-campaign"
published_at: "2025-10-18T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f363e83bce4_saaal.JPG"
keywords: []
---

# തങ്ങള്‍ ചാരിറ്റബിള്‍ സൊസൈറ്റി അംഗത്വ വിതരണ ക്യാമ്പയിന്റെ ഉദ്ഘാടനം

> **Lead Summary:** **പാലേരി : ** സയ്യിദ് ഹൈദരലി ശിഹാബ് താങ്കളുടെ നാമധേയത്തില്‍ 2023ല്‍ കുയിമ്പില്‍ ശാഖ മുസ്ലീം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ അംഗത്വ വിതരണ ക്യാമ്പയിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചു.

## Article Content

**പാലേരി : ** സയ്യിദ് ഹൈദരലി ശിഹാബ് താങ്കളുടെ നാമധേയത്തില്‍ 2023ല്‍ കുയിമ്പില്‍ ശാഖ മുസ്ലീം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ അംഗത്വ വിതരണ ക്യാമ്പയിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചു.

പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന അംഗത്വ വിതരണ ക്യാമ്പയിന്റെ ഉല്‍ഘാടനം സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.

ചടങ്ങില്‍ സയ്യിദ് അലി തങ്ങള്‍ പാലേരി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സഹായങ്ങളും രോഗീ പരിചരണവും ഉള്‍പ്പെടെ സാധാരണക്കാരായ ആളുകള്‍ക്ക് സ്ഥിരം സഹായങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ

മഹത്തായ ലക്ഷ്യം. എ.പി അബ്ദുറഹ്‌മാന്‍, കെ.സിദ്ദീഖ് തങ്ങള്‍, കെ.കെ അമ്മദ് ഹാജി തുടങ്ങിയവര്‍ സംസാരിച്ചു. കുഞ്ഞമ്മദ് അരീക്കണ്ടി സ്വാഗതം പറഞ്ഞ ചടങ്ങിന് ഒ.കുഞ്ഞബ്ദുള്ള നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321285/inauguration-of-the-syed-hyderali-shihab-thangal-charitable-society-membership-distribution-campaign)