---
title: "യുഡിഎഫ് പ്രവര്‍ത്തകരെ വേട്ടയാടുന്നത് അവസാനിപ്പിക്കണം; പി.കെ ഫിറോസ് "
english_title: "The persecution of UDF workers should stop; PK Feroz"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321287/the-persecution-of-udf-workers-should-stop-pk-feroz"
published_at: "2025-10-18T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f366d50acb0_rafeequ.jpg"
keywords: []
---

# യുഡിഎഫ് പ്രവര്‍ത്തകരെ വേട്ടയാടുന്നത് അവസാനിപ്പിക്കണം; പി.കെ ഫിറോസ് 

> **Lead Summary:** **പേരാമ്പ്ര :** സിപിഎം പൊലീസ് ഗൂഢാലോചനയില്‍ കള്ള കേസില്‍ കുടുക്കി ജയിലില്‍ അടച്ച യുഡിഎഫ് പ്രവര്‍ത്തകരെ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് കൊയിലാണ്ടി ജയിലില്‍ സന്ദര്‍ശിച്ചു.

## Article Content

**പേരാമ്പ്ര :** സിപിഎം പൊലീസ് ഗൂഢാലോചനയില്‍ കള്ള കേസില്‍ കുടുക്കി ജയിലില്‍ അടച്ച യുഡിഎഫ് പ്രവര്‍ത്തകരെ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് കൊയിലാണ്ടി ജയിലില്‍ സന്ദര്‍ശിച്ചു.

പൊലീസ് സിപിഎമ്മിന്റെ ചട്ടുകമായി മാറരുതെന്നും നിരപരാധികളെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡിസിസി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍, മുസ്ലിം ലീഗ് മണ്ഡലം ഭാരവാഹികളായ വി.പി റിയാസ് സലാം, മൂസ കോതമ്പ്ര, യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി അംഗങ്ങളായ ശിഹാബ് കന്നാട്ടി, സലീം മിലാസ്, ഫാസില്‍ നടേരി, നൊച്ചാട് പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ വി.എന്‍ നൗഫല്‍, ഗഫൂര്‍ മാണിയോത്ത്, കെ.എം ശാമില്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321287/the-persecution-of-udf-workers-should-stop-pk-feroz)