---
title: "ക്ലസ്റ്റര്‍ പരിശീലനം സംഘടിപ്പിച്ചു"
english_title: "Cluster training organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321302/cluster-training-organized"
published_at: "2025-10-18T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f374ad1de1d_saaal.JPG"
keywords: []
---

# ക്ലസ്റ്റര്‍ പരിശീലനം സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര:** സമഗ്ര ശിക്ഷ കേരള പേരാമ്പ്ര ബിആര്‍സിയുടെ നേതൃത്വത്തില്‍ 2025 -26 അധ്യയന വര്‍ഷത്തിലെ രണ്ടാംഘട്ട ക്ലസ്റ്റര്‍ പരിശീലനം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** സമഗ്ര ശിക്ഷ കേരള പേരാമ്പ്ര ബിആര്‍സിയുടെ നേതൃത്വത്തില്‍ 2025 -26 അധ്യയന വര്‍ഷത്തിലെ രണ്ടാംഘട്ട ക്ലസ്റ്റര്‍ പരിശീലനം സംഘടിപ്പിച്ചു.

പേരാമ്പ്ര എന്‍ഐഎം എല്‍പി സ്‌കൂളില്‍ നടന്ന പരിശീലനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു.

എല്‍പി ,യുപി ,എച്ച്എസ് വിഭാഗങ്ങളിലായി, എന്‍ഐഎം എല്‍പി സ്‌കൂള്‍ പേരാമ്പ്ര, ജിഎല്‍ പിഎസ് ചെറുവാളൂര്‍, പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലായി നടന്ന പരിശീലനത്തില്‍ 450 അധ്യാപകര്‍ പങ്കെടുത്തു.

പേരാമ്പ്ര ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ കെ ഷാജിമ അധ്യക്ഷത വഹിച്ചു.പേരാമ്പ്ര എന്‍ഐഎം എല്‍പി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ അബ്ദുല്‍ കബീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആര്‍.പി രന്യ ആര്‍ കൃഷ്ണ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ക്ലസ്റ്റര്‍ കോഓര്‍ഡിനേറ്റര്‍ ദിവ്യ ടി.വി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321302/cluster-training-organized)