---
title: "വനിതാ ലീഗ് സന്നദ്ധ സേന സമര്‍പ്പണം നാളെ"
english_title: "Women's League Volunteer Force dedication tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321311/womens-league-volunteer-force-dedication-tomorrow"
published_at: "2025-10-18T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f37b166bdad_vanitha.jpg"
keywords: []
---

# വനിതാ ലീഗ് സന്നദ്ധ സേന സമര്‍പ്പണം നാളെ

> **Lead Summary:** **പേരാമ്പ്ര:** കേരളത്തില്‍ ആദ്യമായി പേരാമ്പ്ര മണ്ഡലത്തില്‍ മണ്ഡലം വനിതാ ലീഗ് കമ്മിറ്റിയുടെ കീഴില്‍ ഷി ഗാര്‍ഡ് സന്നദ്ധ സേന വളണ്ടിയര്‍ വിംഗ് പ്രവര്‍ത്തനം ആരംഭിക്കുകയാണെന്ന് വനിതാ ലീഗ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര:** കേരളത്തില്‍ ആദ്യമായി പേരാമ്പ്ര മണ്ഡലത്തില്‍ മണ്ഡലം വനിതാ ലീഗ് കമ്മിറ്റിയുടെ കീഴില്‍ ഷി ഗാര്‍ഡ് സന്നദ്ധ സേന വളണ്ടിയര്‍ വിംഗ് പ്രവര്‍ത്തനം ആരംഭിക്കുകയാണെന്ന് വനിതാ ലീഗ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഒരു വര്‍ഷം നീണ്ടു നിന്ന വിവിധ പരിശീലന ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയാണ് വളണ്ടിയര്‍ വിംഗ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ നിന്നായി 216 വളണ്ടിയര്‍മാരാണ് നാളെ (ഞായര്‍) സമൂഹത്തിനു മുന്നില്‍ സമര്‍പ്പിക്കുന്നത്.

ദൂരന്തനിവാരണം, മയ്യിത്ത് പരിപാലനം, ട്രോമ കെയര്‍, ഫസ്റ്റ് എയ്ഡ്, സോഷ്യല്‍ ഇന്റലിജിന്‍സ് അവാര്‍നെസ്സ് ഉള്‍പ്പെടെ കൃത്യമായ പരിശിലനം ആവശ്യമുള്ള മേഖലകളില്‍ ഷി ഗാര്‍ഡ് വളണ്ടിയര്‍ വിങ്ങിന്റെ സേവനം ലഭ്യമാകും.

നല്ലവരായ സഹകാരികളില്‍ നിന്നും ലഭ്യമായ സാമ്പത്തിക സഹായവും, വളന്റിയര്‍മാരില്‍ നിന്നും സ്വരൂപിച്ച സഹായവും കൊണ്ടാണ് നാളിതുവരെ വളണ്ടിയര്‍ വിങ്ങിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നു വന്നത്.

നാളെ വൈകീട്ട് 4 മണിക്ക് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം സാഹിബ് ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിക്കും. ദേശീയ വനിതാ ലീഗ് പ്രസിഡന്റ്റ് ഫാത്തിമ മുസാഫിര്‍ മുഖ്യ അതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍ ദേശീയ വനിതാ ലീഗ് സെക്രട്ടറി അഡ്വ: നൂര്‍ബിന റഷിദ് മുഖ്യ പ്രഭാഷണം നടത്തും.

മുസ്ലീം ലീഗ് ജില്ലാ നേതാക്കള്‍, വനിതാ ലീഗ് ജില്ലാ നേതാക്കള്‍, മണ്ഡലം നേതാക്കള്‍ മറ്റു പോഷക സംഘടന ഭാരവാഹികള്‍, 10 പഞ്ചാത്തുകളിലെ പ്രസിഡന്റ്, സെക്രട്ടറിമാര്‍ മറ്റു ഭാരവാഹികള്‍ ഉള്‍പ്പെടെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

വാര്‍ത്ത സമ്മേളനത്തില്‍ പേരാമ്പ്ര മണ്ഡലം വനിത ലീഗ് പ്രസിഡന്റ് ഷര്‍മിന കോമത്ത്, ജനറല്‍ സെക്രട്ടറി വഹീദ പാറേമ്മല്‍, ട്രഷറര്‍ സല്‍മ നന്മനക്കണ്ടി, എ.വി സക്കീന, പി. കുഞ്ഞായിഷ, കെ.പി സാബിറ എന്നിവര്‍ സംബന്ധിച്ച്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321311/womens-league-volunteer-force-dedication-tomorrow)