---
title: "ഫൗണ്ടേഷന്‍ ഓഫ് ഗാന്ധിയന്‍ തോട്ട്‌സ് സ്വാസ്ഥ്യരത്‌ന പുരസ്‌കാരം ഡോ. സുരേഷ് കെ.ഗുപ്തക്ക്"
english_title: "Foundation of Gandhian Thoughts Swasthya Ratna Award"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321319/foundation-of-gandhian-thoughts-swasthya-ratna-award"
published_at: "2025-10-18T17:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f3818714daa_saaal.JPG"
keywords: []
---

# ഫൗണ്ടേഷന്‍ ഓഫ് ഗാന്ധിയന്‍ തോട്ട്‌സ് സ്വാസ്ഥ്യരത്‌ന പുരസ്‌കാരം ഡോ. സുരേഷ് കെ.ഗുപ്തക്ക്

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര: ഫൗണ്ടേഷന്‍ ഓഫ് ഗാന്ധിയന്‍ തോട്ട്‌സ് സ്വാസ്ഥ്യരത്‌ന പുരസ്‌കാരം ഗവേഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഡോ. സുരേഷ് കെ.ഗുപ്തന്. ഗവേഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഡോക്ടര്‍ സുരേഷ് കെ.ഗുപ്തന്റെ നിസ്വാര്‍ത്ഥ സേവന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ഫൗണ്ടേഷന്‍ ഓഫ് ഗാന്ധിയന്‍ തോട്ട്‌സ് അദ്ദേഹത്തിന് സ്വാസ്ഥ്യ സേവാരത്‌ന പുരസ്‌കാരം നല്‍കി ആദരിച്ചത്.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര: ഫൗണ്ടേഷന്‍ ഓഫ് ഗാന്ധിയന്‍ തോട്ട്‌സ് സ്വാസ്ഥ്യരത്‌ന പുരസ്‌കാരം ഗവേഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഡോ. സുരേഷ് കെ.ഗുപ്തന്. ഗവേഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഡോക്ടര്‍ സുരേഷ് കെ.ഗുപ്തന്റെ നിസ്വാര്‍ത്ഥ സേവന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ഫൗണ്ടേഷന്‍ ഓഫ് ഗാന്ധിയന്‍ തോട്ട്‌സ് അദ്ദേഹത്തിന് സ്വാസ്ഥ്യ സേവാരത്‌ന പുരസ്‌കാരം നല്‍കി ആദരിച്ചത്.

പേരാമ്പ്ര അക്കാദമി ഓഫ് ആര്‍ട്‌സ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങ് രാജന്‍ കുട്ടമ്പത്ത് ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ വി.എസ് രമണന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ദയ പെയിന്‍ ആന്റ് പാലിയേറ്റീവ് ചെയര്‍മാന്‍ കെ.ഇമ്പിച്ചി ആലി, ഇ.വി.രാമചന്ദ്രന്‍, ഡോ. സി.വിനോദ്കുമാര്‍, ഒ.സി ലീന തുടങ്ങിയവര്‍ സംസാരിച്ചു.

ഡോ. സുരേഷ് കെ. ഗുപ്തന്‍ മറുമൊഴി നല്‍കി. ആരോഗ്യ രംഗത്തെ ഗവേഷണാത്മകമായ പ്രവര്‍ത്തനങ്ങളും അപൂര്‍വ്വ രോഗങ്ങള്‍ക്ക് ഭക്ഷണക്രമത്തിലൂടെയുള്ള പരിചരണ രീതികളും കൊണ്ട് പരിപൂര്‍ണ്ണമായി സുഖപ്പെടുത്താന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി നടന്ന ഗാന്ധി ക്വിസ് മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള പ്രശസ്തിപത്രവും ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു. ട്രസ്റ്റ് സെക്രട്ടറി പി.ടി. ഇബ്രാഹിം സ്വാഗതം പറഞ്ഞ ചടങ്ങിന് കെ.കെ. ഗംഗാധരന്‍ നന്ദിയും പറഞ്ഞു.

**
**

**

**

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321319/foundation-of-gandhian-thoughts-swasthya-ratna-award)