---
title: "ഓഫറുകളുടെ പൊടി പൂരവുമായി ഐഫ കുറ്റ്യാടിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു"
english_title: "IFA begins operations in Kuttiadi with a dusting of offers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321420/ifa-begins-operations-in-kuttiadi-with-a-dusting-of-offers"
published_at: "2025-10-19T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f4a5da241bf_0000_ATTACH__IFA.jpg"
keywords: []
---

# ഓഫറുകളുടെ പൊടി പൂരവുമായി ഐഫ കുറ്റ്യാടിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

> **Lead Summary:** **കുറ്റ്യാടി **: മികവിന്റെ കൈയ്യൊപ്പുമായി ഇന്റീരിയര്‍ ആന്റ് ഫര്‍ണ്ണിച്ചര്‍ രംഗത്തെ പ്രമുഖ ബ്രാന്റായ ഐഫ കുറ്റ്യാടിയില്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു. ഫര്‍ണ്ണിച്ചര്‍ വിപണന രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യവുമായി, മികവിന്റെ പര്യായമായി മാറിയ ഐഫ ഓഫറുകളുടെ പൊടി പൂരവുമായാണ് കുറ്റ്യാടി ചെറിയ കുമ്പളത്ത് പ്രവര്‍ത്തനം ആരംഭിച്ചത്.

## Article Content

**കുറ്റ്യാടി **: മികവിന്റെ കൈയ്യൊപ്പുമായി ഇന്റീരിയര്‍ ആന്റ് ഫര്‍ണ്ണിച്ചര്‍ രംഗത്തെ പ്രമുഖ ബ്രാന്റായ ഐഫ കുറ്റ്യാടിയില്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു. ഫര്‍ണ്ണിച്ചര്‍ വിപണന രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യവുമായി, മികവിന്റെ പര്യായമായി മാറിയ ഐഫ ഓഫറുകളുടെ പൊടി പൂരവുമായാണ് കുറ്റ്യാടി ചെറിയ കുമ്പളത്ത് പ്രവര്‍ത്തനം ആരംഭിച്ചത്.

ഹോം ഫര്‍ണ്ണിച്ചര്‍, ഇന്റീരിയര്‍, ലിവിംഗ് ആന്റ് ഡൈനിംഗ്, വര്‍ക്ക് സ്‌പേസ്, മോഡുലാര്‍ സൊല്യൂഷന്‍സ്, ആര്‍ക്കിടെക്ചര്‍, ഹോം ഡെക്കോര്‍, കസ്റ്റം ഫര്‍ണ്ണിച്ചര്‍, ബെഡ്ഡ് റൂം അസന്‍ഷ്യല്‍സ്, കഫറ്റേരിയ ഫര്‍ണ്ണിച്ചര്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന എല്ലാ ഇന്റീരിയര്‍ ഫര്‍ണ്ണിച്ചര്‍ വിഭാഗങ്ങളും ഐഫ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു.

ഐഫയുടെ നാല്പതാമത്തെ ഷോറൂമാണ് കുറ്റ്യാടി ചെറിയ കുമ്പളത്ത് പ്രവര്‍ത്തനമാരംഭിച്ചത്. തലാല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് ഹാജി ബാലിയില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ആദ്യ വില്‍പ്പന ഐഫ ചെയര്‍മാന്‍ ഫൈസല്‍ ചീരാനില്‍ നിന്ന് മാണിക്കോത്ത് അബ്ദുള്‍ സമദ് ഏറ്റുവാങ്ങി. ഗ്രാമ പഞ്ചായത്തംഗം കെ.എം അഭിജിത്ത്, മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആനേരി നസീര്‍ ഉള്‍പ്പെടെ സാമൂഹ്യ രാഷ്ട്രീയ വ്യാപാര രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.

ഗുണമേന്മയും വൈവിധ്യമാര്‍ന്ന മോഡലുകളും അമ്പരപ്പിക്കുന്ന വിലക്കുറവും മൂലം ഉദ്ഘാടന ദിനം തന്നെ നല്ല തിരക്ക് ഇവിടെ അനുഭവപ്പെട്ടു. ഉദ്ഘാടനേത്താടനുബന്ധിച്ച് ഒരുക്കിയ ഓഫറുകളില്‍ ഇവിടെ നിന്നും ഫര്‍ണിച്ചറുകള്‍ സ്വന്തമാക്കാം. ഒരു രൂപ പോലും മുടക്കാതെ ഇഎംഐ വ്യവസ്ഥയില്‍ നിങ്ങള്‍ക്ക് ഫര്‍ണിച്ചറുകള്‍ കൊണ്ടുപോകാം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321420/ifa-begins-operations-in-kuttiadi-with-a-dusting-of-offers)