---
title: "ചെറുവണ്ണൂര്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് തീപിടിച്ചു."
english_title: "A vehicle running in Cheruvannur caught fire."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321481/a-vehicle-running-in-cheruvannur-caught-fire"
published_at: "2025-10-19T22:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f51bd6c70a2_saaal.JPG"
keywords: []
---

# ചെറുവണ്ണൂര്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് തീപിടിച്ചു.

> **Lead Summary:** **ചെറുവണ്ണൂര്‍:** കണ്ടിതാഴെയില്‍ ഓടിക്കൊണ്ടിരിക്കുന്ന ഓമിനി വാനിന് തീപിടിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം.ചെറുവണ്ണൂര്‍ കോതങ്കോട്ട് പാറമ്മല്‍ അനിലാഷ് എന്നയാളുടെ ഒമിനിവാന്‍ രാവിലെ വീട്ടില്‍ നിന്നും വരുന്ന വഴി കണ്ടിയില്‍ താഴെ വെച്ചായിരുന്നു തീപിടിച്ചത്.

## Article Content

**ചെറുവണ്ണൂര്‍:** കണ്ടിതാഴെയില്‍ ഓടിക്കൊണ്ടിരിക്കുന്ന ഓമിനി വാനിന് തീപിടിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം.ചെറുവണ്ണൂര്‍ കോതങ്കോട്ട് പാറമ്മല്‍ അനിലാഷ് എന്നയാളുടെ ഒമിനിവാന്‍ രാവിലെ വീട്ടില്‍ നിന്നും വരുന്ന വഴി കണ്ടിയില്‍ താഴെ വെച്ചായിരുന്നു തീപിടിച്ചത്.

ഡ്രൈവര്‍ സീറ്റിന്റെ അടിയില്‍ നിന്നും തീയും പുകയും ഉയര്‍ന്നത് കണ്ട്‌വിവരം അറിയിച്ചതിനേ തുടര്‍ന്ന് ഉടന്‍ തന്നെ പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ടി റഫീഖിന്റെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ യൂണിറ്റും,നാട്ടുകാരും ചേര്‍ന്ന് തീ അണക്കുകയായിരുന്നു.

അഗ്‌നിരക്ഷാ നിലയത്തിലെ അഗ്‌നിരക്ഷാ ഉദ്യോഗസ്ഥരായ പി. സജിത്ത്, വി.വിനീത്, സത്യനാഥ്, വിപിന്‍, രഗിനേഷ്, ഹൃദിന്‍, അശ്വിന്‍ ഹോം ഗാര്‍ഡ് അനീഷ് കുമാര്‍, രതീഷ് തുടങ്ങിയവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321481/a-vehicle-running-in-cheruvannur-caught-fire)