---
title: "പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി നൊച്ചാട് സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം"
english_title: "Nochad School National Service Scheme for vegetable cultivation and harvesting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/32149/nochad-school-national-service-scheme-for-vegetable-cultivation-and-harvesting"
published_at: "2022-03-16T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6231e7ce6b9c8_vvvv - Copy (3) - Copy.JPG"
keywords: []
---

# പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി നൊച്ചാട് സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം

> **Lead Summary:** ** പേരാമ്പ്ര: **നൊച്ചാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം നേതൃത്വത്തില്‍ നട്ട പച്ചക്കറി കൃഷിയുടെ ആദ്യ വിളവെടുപ്പ് നൊച്ചാട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷിജി കൊട്ടാരക്കല്‍ നിര്‍വഹിച്ചു.

## Article Content

** പേരാമ്പ്ര: **നൊച്ചാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം നേതൃത്വത്തില്‍ നട്ട പച്ചക്കറി കൃഷിയുടെ ആദ്യ വിളവെടുപ്പ് നൊച്ചാട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷിജി കൊട്ടാരക്കല്‍ നിര്‍വഹിച്ചു.

ആദ്യ വിളവ് വെള്ളിയൂര്‍ അങ്കണവാടിക്ക് കൈമാറി. ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ സി.അബ്ദുറഹിമാന്‍ അധ്യക്ഷനായി.

പയ്യോളി ക്ലസ്റ്റര്‍ കോഡിനേറ്റര്‍ പി. ശ്രീജിത്ത്, പ്രോഗ്രാം ഓഫീസര്‍ കെ.കെ ഷോബിന്‍, കെ.സമീര്‍, കെ.സുനില്‍കുമാര്‍, മുഹമ്മദ് സഹല്‍, അവന്തിക, മനു എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/32149/nochad-school-national-service-scheme-for-vegetable-cultivation-and-harvesting)